തമ്പ് നെയില്‍ സൂമിങ്ങ് ബ്രൗസറില്‍


പേജുകളില്‍ കുടുതല്‍ മാറ്ററുകള്‍ ഉള്‍പ്പെടുത്താനും, പേജ് ലോഡിങ്ങ് ടൈം കുറയ്ക്കാനും വെബ് പേജ് ഡിസൈന്‍ ചെയ്യുന്നവര്‍ ഇമേജുകള്‍ ചെറുതാക്കി നല്കാറുണ്ട്. തമ്പ് നെയിലുകളുടെ ലക്ഷ്യവും ഇതാണ്. ഇതില്‍ ക്ലിക്ക് ചെയ്ത് അതിന്റെ പേജില്‍ പോയി വലുതായി കാണാനും സാധിക്കും. ഇത് പലര്‍ക്കും താല്പര്യമില്ലാത്ത കാര്യമാണ്. ചിത്രം വ്യക്തമായി കാണാതെ അത് വലുതായി കാണണമെന്ന് തോന്നില്ലല്ലോ. അഥവാ ക്ലിക്ക് ചെയ്യുക വഴി സമയം വേസ്റ്റാവുകയും ചെയ്യും. ഇതിന് പ്രതിവിധിയാണ് Hover Zoom എന്ന ആഡോണ്‍. ഇത് ക്രോംമില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൗസ് തമ്പ് നെയില്‍ ചിത്രങ്ങള്‍ക്ക് മേലെ എത്തുമ്പോള്‍ ചിത്രം വലുതായി കാണിക്കും. ഇമേജ് ഓറിയന്റഡ് സൈറ്റുകള്‍ പ്രത്യേകിച്ച് , ഷോപ്പിംഗ് സൈറ്റുകളില്‍ ഇത് ഉപയോഗപ്പെടും. വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന, ചെറിയ സൈസിലുള്ള ഫ്രീ ആഡോണാണിത്.
Visit Site

Comments

comments