കംപ്യൂട്ടറിലുണ്ടാവേണ്ട മൂന്ന് പ്രോഗ്രാമുകള്‍


Essential windows programs - Compuhow.com
വിന്‍ഡോസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റമെങ്കില്‍ ചില പ്രോഗ്രാമുകള്‍ പതിവായി ഉപയോഗിക്കുന്നവയായുണ്ടാകും. സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യം വരുന്ന ചില പ്രോഗ്രാമുകളുണ്ട്. അവ കംപ്യൂട്ടറിനെ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കും. അവയെ പരിചയപ്പെടാം.

1. വി.എല്‍.സി പ്ലെയര്‍

ബില്‍റ്റ് ഇന്നായ മീഡിയ പ്ലെയറിന് വി.എല്‍.സിയുടെ അടുത്ത് നില്‍‌ക്കാന്‍ പോലും കഴിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോഡകുകളുടെ വൈപുല്യവും, വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളും വി.എല്‍.സിയെ ലോകപ്രസിദ്ധമാക്കിയിരിക്കുന്നു. വി.എല്‍.സി പ്ലെയര്‍ കംപ്യൂട്ടറിലുണ്ടെങ്കില്‍ മറ്റൊരു വീഡിയോ പ്ലെയറന്വേഷികകേണ്ടി വരില്ല.

2. ഫേസ്ബുക്ക് മെസഞ്ചര്‍

ഇടക്കിടക്ക് ഫേസ്ബുക്ക് സൈറ്റ് തുറന്ന് കയറി നോക്കുന്ന പ്രയാസം ഒഴിവാക്കാന്‍ ഫലപ്രദമാണ് മെസഞ്ചര്‍. എ.ഒ.എല്‍ മെസഞ്ചറിന് സമാനമായ ഇത് സൈറ്റ് തുറക്കാതെ തന്നെ ഉപയോഗിക്കാം. ലൈവായി നോട്ടിഫിക്കേഷനുകള്‍ അറിയാനും, ചാറ്റ് ഓഫ് ചെയ്തിടാനുമൊക്കെ ഇതില്‍ സാധിക്കും.

3. സ്പേസ് സ്നിഫര്‍

കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി അല്പകാലമാകുമ്പോള്‍ തന്നെ ഫയലുകള്‍ നിറഞ്ഞ് ഏറെ സ്പേസ് അവ കൈക്കലാക്കും. ഡ്രൈവില്‍ എത്രത്തോളം സ്പേസ് ഉപയോഗിക്കുന്നു എന്നറിയാനും, അനാവശ്യ ഫയലുകള്‍ വേഗത്തില്‍ തന്നെ നീക്കം ചെയ്യാനും സ്നിഫര്‍ സഹായിക്കും. പരിമിതമായ ഹാര്‍ഡ് ഡിസ്ക് ശേഷിയുള്ളവര്‍ ഇത് ഉപയോഗിക്കുന്നത് നന്നായിരിക്കും.

http://www.uderzo.it/main_products/space_sniffer/

Comments

comments