തേര്‍ഡ് പാര്‍ട്ടി അണ്‍ഇന്‍സ്റ്റാളര്‍ ആവശ്യമാണോ?


പലപ്പോഴും വിന്‍ഡോസില്‍ തേര്‍ഡ് പാര്‍ട്ടി അണ്‍ ഇന്‍സ്റ്റാളറുകള്‍ ഉപയോഗിക്കേണ്ടി വരാം. വിന്‍ഡോസില്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ഒപ്ഷനുള്ളപ്പോള്‍ ഇതിന്‍റെ ആവശ്യമെന്താണ് എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. അത് മനസിലാക്കാന്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് മനസിലാക്കണം.

Uninstall അല്ലെങ്കില്‍ Add/Remove Programs ക്ലിക്ക് ചെയ്താവും വിന്‍ഡോസില്‍ നിന്ന് പ്രോഗ്രാമുകള്‍ നീക്കം ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ പ്രോഗ്രാം നീക്കം ചെയ്താലും അത് പൂര്‍ണ്ണമായും ഒഴിവായിട്ടുണ്ടാവില്ല. ചില ഫയലുകള്‍ വിന്‍ഡോസില്‍ അതേപടി അവശേഷിക്കും.
Revo - Compuhow.com
ഇവിടെയാണ് തേര്‍ഡ്പാര്‍ട്ടി പ്രോഗ്രാമുകളുടെ പ്രസക്തി. IObit Uninstaller 2 പോലുള്ള പോര്‍ട്ടബിള്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് വേഗത്തിലും, കാര്യക്ഷമമായും പ്രോഗ്രാമുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാവും.
അതല്ലെങ്കില്‍ Revo Uninstaller ഉപയോഗിച്ചും പ്രോഗ്രാമുകള്‍ പൂര്‍ണ്ണമായി നീക്കാം. ഇത് ഹാര്‍ഡ് ഡ്രൈവും, രജിസ്ട്രി ഫയലുകളും സൂക്ഷ്മമായി പരിശോധിച്ച് ബന്ധപ്പെട്ട ഫയലുകളെല്ലാം നീക്കം ചെയ്യും.

Comments

comments