ബ്രൗസറിലെ തീയേറ്റര്‍ ഇഫക്ട് !


Turn off the lights - Compuhow.com
ഏറെ സൗകര്യപ്രദമായ കാര്യങ്ങള്‍ ബ്രൗസറുകളില്‍ ആഡ് ചെയ്യാന്‍ സഹായിക്കുന്നവയാണ് എക്സ്റ്റന്‍ഷനുകളും, ആഡോണുകളും. വൈവിധ്യമാര്‍ന്ന അനേകം എക്സ്റ്റന്‍ഷനുകള്‍ നിലവില്‍ ലഭ്യമാണ്. വീഡിയോകളും മറ്റും കാണുമ്പോള്‍ ബ്രൗസറില്‍ ബാക്കി ഭാഗം ഇരുണ്ടതാക്കുകയും വീഡിയോ മാത്രം തെളിഞ്ഞ് നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു എക്സ്റ്റന്‍ഷനാണ് Turn Off the Lights. വീഡിയോക്ക് ഒരു തീയേറ്റര്‍ ഇഫക്ട് നല്കാന്‍ ഇത് സഹായിക്കും.

ക്രോം, സഫാരി, ഓപ്പറ എന്നിവയിലെല്ലാം Turn Off the Lights ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു ബട്ടണ്‍ ബ്രൗസറിന് മുകളിലായി വരും. പേജില്‍ വീഡിയോ പ്ലേ ചെയ്യുന്നുണ്ടെങ്കില്‍ ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍‌ പശ്ചാത്തലം ഇരുളുകയും വീഡിയോ വിന്‍ഡോ മാത്രം പ്രൊജക്ട് ചെയ്ത് കാണിക്കുകയും ചെയ്യും.

ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ Preferences ല്‍ ഡാര്‍ക്ക്നെസിന്‍റെ തീവ്രത കൂട്ടാനും കുറയ്ക്കാനുമാകും. അഥവാ ഇരുട്ടല്ല തീയേറ്റര്‍ കര്‍ട്ടന്‍ പോലെയൊരു ഇമേജാണ് പിന്നണിയില്‍ വേണ്ടതെന്നുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്താനുമാകും.
കംപ്യൂട്ടറിലെ വീഡിയോ കാണലിന് പുതിയൊരു മാനം നല്കാന്‍ ഈ എക്സ്റ്റന്‍ഷന്‍ സഹായിക്കും.

DOWNLOAD

Comments

comments