കംപ്യൂട്ടര്‍ ശേഷി ടെസ്റ്റ് ചെയ്യാം


ഗെയിമിങ്ങിനും ഉയര്‍ന്ന കപ്പാസിറ്റി ആവശ്യമുള്ള വീഡിയോ എഡിറ്റിങ്ങ് ആവശ്യങ്ങള്‍ക്കുമൊക്കെ കൂടിയ ഹാര്‍ഡ് വെയര്‍ ശേഷിയുള്ള കംപ്യൂട്ടറുകളാണല്ലോ ഉപയോഗിക്കുക. അവ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് പെര്‍ഫോമന്‍സ് മികവ് ഒന്ന് പരിശോധിക്കണമെന്നുണ്ടോ? എങ്കില്‍ HeavyLoad എന്ന പ്രോഗ്രാം ട്രൈ ചെയ്യാം.
HeavyLoad - Compuhow.com
കംപ്യൂട്ടര്‍ മെമ്മറിയിലും, ഹാര്‍ഡ് ഡിസ്കിലും, പ്രൊസസറിലും കനത്ത ഭാരമാണ് ഇത് ഏല്‍പിക്കുക. മള്‍ട്ടി കോര്‍ പ്രൊസസറാണെങ്കില്‍ അവയില്‍ എത്രയെണ്ണം ഉപയോഗിക്കണമെന്ന് നിശ്ചയിക്കാം. അതുപോലെ തന്നെ മെമ്മറിയുടെ എത്ര ശതമാനം ഉപയോഗിക്കണമെന്നും നേരത്തെ നിശ്ചയിച്ച് വെയ്ക്കാം. ഇതുവഴി കുറഞ്ഞ മെമ്മറിയില്‍ പ്രവര്‍ത്തനം എന്താകുമെന്ന് നിരീക്ഷിക്കാം. ഗ്രാഫിക്സ് കാര്‍ഡ് കപ്പാസിറ്റിയും HeavyLoad ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാവുന്നതാണ്.
പോര്‍ട്ടബിള്‍ രൂപത്തിലും HeavyLoad ലഭ്യമാണ്.

DOWNLOAD

Comments

comments