സി.പി.യു, മെമ്മറി,ഹാര്‍ഡ് ഡിസ്‌ക് എന്നിവ ടാസ്‌ക്ബാറില്‍ നിന്ന് നിരീക്ഷിക്കാം


കംപ്യൂട്ടറിന്റെ പെര്‍ഫോമന്‍സ് നിരീക്ഷിക്കുന്നയാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഉപകരിക്കുന്ന ഒരു ടൂളാണ് ഇത്. taskbar Meter എന്ന ടൂളുപയോഗിച്ചാണ് ഈ നിരിക്ഷണം നടത്തുന്നത്. ഈ ടൂള്‍ ഡൗണ്‍ലോഡ് ചെയ്ത് അണ്‍സിപ് ചെയ്യുക. ഇതില്‍ .dll എന്ന എക്സ്റ്റന്‍ഷനില്ലാത്ത ഫയലുകളാണ് നമ്മള്‍ റണ്‍ ചെയ്യുന്നത്. മറ്റ് മൂന്ന് ഫയലുകള്‍ സി.പി.യു മീറ്റര്‍, ഡിസ്‌ക് മീറ്റര്‍, മെമ്മറി മീറ്റര്‍ എന്നിവയാണ്. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ലോഞ്ച് ചെയ്യാം.

ഇവ ടാസ്‌ക്ബാറില്‍ യൂസേജിന്റെ തോത് കാണിക്കും. ഇതപയോഗിച്ച് സിസ്‌ററം സ്പീഡ് കുറവനുഭവപ്പെട്ടാല്‍ ഏത് ഭാഗത്താണ് കൂടുതല്‍ഉപയോഗം നടക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കും.

Comments

comments