മോഹന്‍ലാലിന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍


ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ തമിഴ്പതിപ്പായ പാപനാസം തമിഴ്നാട്ടില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്.
ഈ അടുത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ഒരാഴ്ചകൊണ്ട് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും പാപനാശം തന്നെയാണ്. ‘നല്ല മനസ്സുള്ള കഴിവുകളുള്ള ഒരു കലാകാരനേ മറ്റൊരു നടനേ അഭിനന്ദിക്കാന്‍ സാധിക്കൂ. ദൃശ്യം തമിഴില്‍ ചെയ്താല്‍ അത് കമല്‍ഹാസന്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്ന് മോഹന്‍ലാല്‍ ആണ് പറഞ്ഞതെന്ന് പലരില്‍ നിന്നും ഞാന്‍ അറിഞ്ഞു. അദ്ദേഹത്തിന്‍റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കമല്‍ പറഞ്ഞു.

Comments

comments