തമിഴ് ഹീറോ സൂര്യ താരരാജാക്കന്മാരോടൊപ്പം മലയാളത്തില്‍

Tamil hero Surya to act in malayalam with Star Kings

വിജയ്‌ക്കും അജിത്തിനുമൊപ്പം മലയാളികള്‍ ഇഷ്‌ടപ്പെടുന്ന തമിഴ്‌ താരമാണ്‌ സൂര്യ. സഹനായകന്‍മാരെ പിന്നിലാക്കി മലയാളത്തില്‍ ഒരു ഗോളടിക്കാനൊരുങ്ങുകയാണ്‌ സൂര്യ. താരരാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തമിഴ് നടന്‍ സൂര്യ മലയാളത്തിലേക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തിലാണ് ഈ മൂവര്‍ സംഗമം നടക്കുന്നത്. കുഞ്ഞാലിമരയ്‌ക്കാറായി തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞികൃഷ്‌ണന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ്‌ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. യഥാര്‍ഥ കുഞ്ഞാലിമരയ്‌ക്കാറാണ്‌ മമ്മൂട്ടി. ഇവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയായിരിക്കും സൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English Summary : Tamil hero Surya to act in Malayalam with Star Kings.

Leave a Reply

Your email address will not be published. Required fields are marked *