ഫുള്‍പേജ് സ്ക്രീന്‍ഷോട്ട് എടുക്കാം


ബ്രൗസറില്‍ സ്ക്രീന്‍ ഷോട്ടെടുക്കുന്നത് സാധാരണമായ കാര്യമാണ്. സ്ക്രീന്‍ ഷോട്ടെടുക്കുന്നത് എളുപ്പമുള്ള കാര്യമാണെങ്കിലും കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിച്ച് സ്ക്രീന്‍ ഷോട്ടെടുക്കാന്‍ മറ്റ് പ്രോഗ്രാമുകളോ, എക്സ്റ്റന്‍ഷനുകളോ ആവശ്യമാണ്.
ഒരു വെബ്പേജ് പൂര്‍ണ്ണമായും സ്ക്രീന്‍ഷോട്ട് എടുക്കേണ്ടി വന്നാല്‍ ക്രോമില്‍ ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Awesome Screenshot. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി ഒപ്ഷനുകള്‍ കാണാനാവും.

screen shot - Compuhow.com

Capture entire page ല്‍ ക്ലിക്ക് ചെയ്ത് പേജ് മുഴുവനായും സ്ക്രീന്‍ ഷോട്ടെടുക്കാം. ഏതാനും അനോട്ടോഷന്‍ ഒപ്ഷനുകളും ഇതില്‍ ലഭ്യമാണ്. ലൈനുകള്‍, വൃത്തങ്ങള്‍, ആരോകള്‍ എന്നിവയൊക്കെ ഇത്തരത്തില്‍ സ്ക്രീന്‍ ഷോട്ടുകളില്‍ ചേര്‍ക്കാം. അത് വഴി കൂടതല്‍ എളുപ്പത്തില്‍ സ്ക്രീന്‍ഷോട്ട് തയ്യാറാക്കുന്നതിന്‍റെ ലക്ഷ്യം സാധ്യമാക്കാനാവും.
കൂടാതെ ഇതില്‍ Blur ഒപ്ഷനുമുണ്ട്. ഒരു പ്രത്യേക സ്ഥലം മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം.

DOWNLOAD

Comments

comments