Tag Archives: break

ഓണ്‍ലൈന്‍ ടൈപ്പിംഗ് … ശ്രദ്ധ തെറ്റാതെ…


ടൈപ്പ് ചെയ്യുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെട്ട് പോകാറുണ്ടോ? എന്തെങ്കിലും നോക്കി ടൈപ്പ് ചെയ്യുമ്പോളല്ല, സ്വന്തമായി എന്തെങ്കിലും എഴുതുമ്പോള്‍… കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ സ്വഭാവികമായും ശ്രദ്ധ ഇടക്ക് വ്യതിചലിക്കാനിടയുണ്ട്. ഇതിനൊരു ഓണ്‍ലൈന്‍ പരിഹാരമാണ് ZenPen.

Zenpen - Compuhow.com
ഒരു ഓണ്‍ലൈന്‍ റൈറ്റിങ്ങ് വെബ് ആപ്ലിക്കേഷനാണ് ZenPen. നേരിട്ട് ബ്രൗസറില്‍ ഇത് ഉപയോഗിക്കാം.ലളിതവും അതോടൊപ്പം റെസ്പോണ്‍സിവുമായ ഇന്‍റര്‍ഫേസാണ് ഇതിന്‍റേത്. ഉപയോഗിക്കാനായി ലോഗിന്‍ ചെയ്യേണ്ട ആവശ്യവുമില്ല.
ഇത് തുറന്ന് നേരിട്ട് ടൈപ്പിംഗ് ആരംഭിക്കാം. ഇന്‍വെര്‍ട്ട് ഒപ്ഷനും ഇതില്‍ ലഭ്യമാണ്. ഓണ്‍ലൈനായി എന്തെങ്കിലും ടൈപ്പ് ചെയ്യണമെങ്കില്‍ ZenPen തുറക്കാം. ടൈപ്പ് ചെയ്ത ഡാറ്റ് എച്ച്.ടി.എം.എലോ, പ്ലെയിന്‍ ടെക്സ്റ്റോ ആയി സേവ് ചെയ്യുകയും ചെയ്യാവുന്നതാണ്.

http://www.zenpen.io/

Comments

comments