ക്രോമില്‍ പല ടാബുകള്‍ ഒരുമിച്ച് കാണാം.

ചില അവസരങ്ങളില്‍ ബ്രൗസറില്‍ പല ടാബുകള്‍ ഒരേ സമയം തുറന്ന് വെയ്ക്കേണ്ടി വരും. രണ്ട് പേജുകള്‍ ഒരേ സമയം നോക്കി താരതമ്യം ചെയ്യാന്‍ പക്ഷേ രണ്ട് ടാബുകളും ഓരേ സമയം കാണാന്‍ സാധിച്ചെങ്കിലേ പറ്റൂ. ഒരേ സമയം പല ടാബുകള്‍ ഒന്നിച്ച് കാണാന്‍ സാധിച്ചാല്‍ അത് നല്ല സൗകര്യപ്രദമായിരിക്കും.
TabResize - Compuhow.com
ഇങ്ങനെ കാണാനുപയോഗിക്കാവുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Tab Resize.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസറിലെ Tab Resize ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്ലിക്ക് ചെയ്ത് ക്രോമില്‍ നിന്ന് എക്സ്റ്റന്‍ഷന്‍ നീക്കം ചെയ്യാനും, ഐക്കണ്‍ മറയ്ക്കാനും സാധിക്കും.

ഐക്കണില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്താല്‍ ടാബ് റീ സൈസ് ചെയ്യാനുള്ള ഒപ്ഷനുകള്‍ വരും. 1×2, 2×1, 1×3, 3×1 ,2×2.എന്നിങ്ങനെ അഞ്ച് തരത്തില്‍ ടാബുകള്‍ ക്രമീകരിക്കാനാവും.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *