ടാബ് ജഗ്ഗ്ളര്‍


Tab juggler - Compuhow.com
ഇന്റര്‍നെറ്റ് സംബന്ധമായി ജോലികള്‍ ചെയ്യുമ്പോള്‍ അനേകം ടാബുകള്‍ ബ്രൗസറില്‍ ഓപ്പണ്‍ ചെയ്ത് വെക്കേണ്ടി വരാറുണ്ട്. അനേകം ടാബുകള്‍ ഓപ്പണാക്കിവെച്ചാല്‍ അവ മാനേജ് ചെയ്യുകയെന്നത് ചെറിയ ബുദ്ധിമുട്ടും സൃഷ്ടിക്കും. ഇതിന് പരാഹാരം കാണാന്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് Tab Juggler . പത്തോമുപ്പതോ ടാബുകളിലധികം ഓപ്പമാക്കി വെച്ചാലും അവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനാവുന്ന ഒന്നാണിത്.
ടാബുകള്‍ പല വിന്‍ഡോകളാക്കി ഓപ്പണ്‍ ചെയ്യാനും തിരിച്ചും ഇതില്‍ സാധിക്കും. വിന്‍ഡോകള്‍ നിരവധിയെണ്ണം തുറന്ന് വെയ്ക്കുന്നത് സ്പീഡ് കുറയാനിടയാക്കും. ഹോസ്റ്റ് നെയിം അനുസരിച്ച് ടാബുകള്‍ സോര്‍ട്ട് ചെയ്യാനും ഇതിലാവും. അതുപോലെ തന്നെ ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറില്‍ ടാബുകള്‍ സോര്‍ട്ട് ചെയ്യാനും ടാബ് ജഗ്ലര്‍കൊണ്ട് സാധിക്കും.

Download

Comments

comments