ടാബ് എക്സ്പ്ലോറര്‍ – വിന്‍ഡോസ് എക്സ്പ്ലോററില്‍ ടാബുകള്‍ കാണാം


വിന്‍ഡോസ് എക്സ്പ്ലോററില്‍ ഒന്നിലധികം വിന്‍ഡോകള്‍ തുറന്ന് വെയ്ക്കുമ്പോള്‍ ടാസ്ക് ബാറില്‍ അവ നിറയും. ഇതില്‍ നിന്ന് പലപ്പോഴും വേണ്ടുന്ന വിന്‍ഡോ പെട്ടന്ന് കണ്ടെത്തുക എളുപ്പവുമല്ല. ഈ സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് ടാബ് എക്സ്പ്ലോറര്‍. ഇതുപയോഗിച്ചാല്‍ ബ്രൗസറുകളിലും മറ്റുമുള്ളത് പോലെ ടാബുകളായി വിന്‍ഡോകല്‍ തുറക്കാന്‍ സാധിക്കും. ഈ ഫ്രീ ടൂളുപയോഗിച്ച് നിങ്ങള്‍ക്ക് ടാബുകളില്‍ പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാകും. ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഒപ്ഷനുകള്‍ കാണാന്‍ സാധിക്കും. ടാബുകള്‍ മൂവ് ചെയ്യാനും, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനും സാധിക്കും.
ടാബുകള്‍ വ്യത്യസ്ഥ കളറുകളില്‍ കാണാന്‍ സാധിക്കുകയും, സിസ്റ്റം സ്റ്റാര്‍ട്ട് അപില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
ടച്ച് സ്ക്രീനുകള്‍ക്കായുള്ള ടച്ച് മോഡും ഈ ആപ്ലിക്കേഷനുണ്ട്.

Download

Comments

comments