വിന്‍ഡോസ് റീസ്റ്റോറിങ്ങ് എളുപ്പത്തിലാക്കാം


System restore - Compuhow.com

കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകള്‍ പ്രശ്നമാവുകയോ, മറ്റെ്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണല്ലോ സിസ്റ്റം റീ സ്റ്റോര്‍. നേരത്തേയുള്ള ഒരു അവസ്ഥയിലേക്ക് കംപ്യൂട്ടറിനെ മടക്കിക്കൊണ്ടുപോകുന്ന പരിപാടിയാണിത്. ഇതിനായി ഒരു സിസ്റ്റം റീ സ്റ്റോര്‍ പോയിന്‍റ് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.
System restore -Compuhow.com

System Restore Point Creator എന്ന പ്രോഗ്രാം ഉപയോഗിച്ചാല്‍ സിസ്റ്റം റീസ്റ്റോറിങ്ങ് എളുപ്പത്തിലാക്കാനാവും.
വിന്‍ഡോസിനായുള്ള ഒരു പോര്‍ട്ടബിള്‍ ഫ്രീ പ്രോഗ്രാമാണ് System Restore Point Creator. രണ്ട് ലളിതമായ സ്റ്റെപ്പുകളിലൂടെ റീസ്റ്റോര്‍ പോയിന്റ് ഇതു വഴി ക്രിയേറ്റ് ചെയ്യാം.

ആദ്യം റീസ്റ്റോര്‍ പോയിന്‍റിന് ഒരു പേര് നല്കി create one എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. പഴയ റീസ്റ്റോര്‍ പോയിന്‍റുകള്‍ ഡെലീറ്റ് ചെയ്യുക, ഡിസ്ക് സ്പേസ് യൂസേജ് കാണുക, ഷെഡ്യൂള്‍ ചെയ്യുക, എല്ലാ റീസ്റ്റോര്‍ പോയിന്റുകളും ഡെലീറ്റ് ചെയ്യുക എന്നിവയൊക്കെ ഈ പ്രോഗ്രാം ഉപയോഗിച്ച് ചെയ്യാനാവും.
.
DOWNLOAD

Comments

comments