ഡ്രോപ് ബോക്സ് വിന്‍ഡോസുമായി സിങ്ക് ചെയ്യാം


Dropbox - Compuhow.com
വിന്‍ഡോസ് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഫയലുകള്‍ ഡ്രോപ്പ് ബോക്സിലേക്ക് സിങ്ക് ചെയ്താല്‍ സമയാസമയങ്ങളില്‍ ഫയലുകള്‍ ബാക്കപ്പെടുത്ത് സൂക്ഷിക്കാനാവും . അത് വഴി സിസ്റ്റം പെട്ടന്ന് തകരാറായിപ്പോയാല്‍ ഫയലുകള്‍ നഷ്ടമാകുമെന്ന പേടി വേണ്ട.

ഡ്രോപ്ബോക്സിനെ വിന്‍ഡോസ് ഡെസ്ക്ടോപ്പിന്‍റെ ഡിഫോള്‍ട്ട് ലൊക്കേഷനാക്കി മാറ്റിയാല്‍ ഇത് സാധ്യമാക്കാം.
ആദ്യം യൂസര്‍ അക്കൗണ്ട് ഫോള്‍ഡര്‍ തുറക്കുക.

Desktop ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. അവിടെ Location ടാബ് എടുക്കുക.

Move ല്‍ ക്ലിക്ക് ചെയ്ത് ഡ്രോപ്ബോക്സ് ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. Apply നല്കി Save ചെയ്യുക.
ഇങ്ങനെ ചെയ്താല്‍ കംപ്യൂട്ടറും ഡ്രോപ്ബോക്സും തമ്മില്‍ സിങ്കായിക്കൊള്ളും.

Comments

comments