സ്വിച്ച്


ഭൂരിപക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഒരു ബ്രൗസര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇത് എക്സ്പ്ലോററോ, ഫയര്‍ഫോക്സോ, ക്രോമോ ഏതുമാകാം. വെബ് ഡെവലപ്പര്‍മാര്‍ക്കുള്ള വെല്ലുവിളി ഇതിലേത് ബ്രൗസറിലും സൈററ് കൃത്യമായി പ്രവര്‍ത്തിക്കുക എന്നതാണ്. ഇങ്ങനെ ഒരു ബ്രൗസറില്‍ നിന്ന് മറ്റൊരു ബ്രൗസറിലേക്ക് മാന്വലായി മാറി ടെസ്റ്റ് ചെയ്യുന്നതിന് പകരം എളുപ്പത്തില്‍ പല ബ്രൗസറുകളില്‍ നിരീക്ഷണം നടത്തുന്നതിന് ഉപകരിക്കുന്ന പ്രോഗ്രാമാണ് സ്വിച്ച്. ബ്ലോഗുകളും മറ്റും ചെയ്യുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഒരു സൈറ്റ് പല ബ്രൗസറുകളില്‍ എങ്ങനെ കാണപ്പെടുന്നു എന്നും ഇതുപയോഗിച്ച് ചെക്ക് ചെയ്യാം. ഓപ്പണാക്കി വെച്ചിരിക്കുന്ന പല ടാബുകള്‍ സിംഗിള്‍ ക്ലിക്ക് വഴി മറ്റൊരു ബ്രൗസറിലേക്ക് ഇതു വഴി മാറ്റാം.
www.easilymistaken.com/switch

Comments

comments