സുരേഷ് ഗോപി ഫ്രോഡിലില്ല

Suresh Gopi in fraud - Keralacinema.com
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് വാര്‍‌ത്തകള്‍ വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിമൂലമാണത്രേ ഈ തീരുമാനം. കൂടാതെ ശങ്കറിന്റെ ഐ എന്ന ചിത്രത്തിന്റെ ജോലികളും നടക്കുന്നുണ്ട്. കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രം പരാജയപ്പെട്ടതിന് ശേഷം സുരേഷ് ഗോപി ഒരു മലയാളം ചിത്രത്തിലും തുടര്‍ന്ന് അഭിനയിച്ചിട്ടില്ല. ഏറെ ജനപ്രിയമായിക്കഴിഞ്ഞ കോടീശ്വരന്‍ ഉപേക്ഷിച്ച് സിനിമയിലഭിനയിക്കാന്‍ ഇപ്പോള്‍ സുരേഷ് ഗോപി തയ്യാറല്ല. പരാജയ ഭിതി ആവശ്യമില്ലാത്ത ഷോ അവസാനിപ്പിച്ചതിന് ശേഷമേ ഇനി സുരേഷ് ഗോപി സിനിമയില്‍ മടങ്ങിയെത്തുകയുള്ളോ എന്നാണ് ചലച്ചിത്ര പ്രേക്ഷകരുടെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *