വിന്‍ഡോസ് സ്ലീപ് മോഡില്‍ നിന്ന് മാറാന്‍ ഹോട്ട് കീ


ഇന്ന് പുറത്തിറങ്ങുന്ന മിക്ക മോണിട്ടറുകളും ഓട്ടോമാറ്റിക് സ്ലീപ്പ് മോഡുള്ളവയാണ്. ഏറെ നേരം ഉപയോഗിക്കാതിരുന്നാല്‍ ഓട്ടോമാറ്റിക്കായി മോണിട്ടര്‍ സ്ലീപ്പ് മോഡിലേക്കോ, പവര്‍ മാനേജ്മെന്‍റ് മോഡിലേക്കോ മാറും. ഇതുവഴി വൈദ്യുതി ലാഭം മാത്രമല്ല മോണിട്ടറിന്‍റെ ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാം.
Super Sleep - Compuhow.com
എന്നാല്‍ ആകസ്മികമായി കീബോര്‍ഡിലോ മൗസിലോ സ്പര്‍ശിക്കാനിടയായാല്‍ സ്ലീപ്പ മോഡില്‍ നിന്ന് താനെ മോണിട്ടര്‍ മാറും. ഇതിന് പകരം വേണമെങ്കില്‍ ഒരു ലോക്ക് ഉപയോഗിച്ച് മോണിട്ടര്‍ സ്ലീപ്പ് മോഡിലേക്ക് മാറ്റുകയും, ആവശ്യമുള്ളപ്പോള്‍ ഷോര്‍ട്ട് കട്ട് കീ ഉപയോഗിച്ച് ഓണ്‍ ചെയ്യുകയും ചെയ്യാം. ഇതിന് സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Super Sleep.

ഇങ്ങനെ ലോക്ക് ചെയ്യുന്നത് വഴി മറ്റുള്ളവര്‍ അനുവാദമില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് തടയുകയും ചെയ്യാം. Super Sleep ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സിസ്റ്റം ട്രെയില്‍ ഒരു ഐക്കമ്‍ പ്രത്യക്ഷപ്പെടും. ഇതിന്‍റെ മെനു തുറന്ന് വിവിധ ഒപ്ഷനുകള്‍ എടുക്കാം. ഇതില്‍ സ്ലീപ്പ് ക്ലിക്ക് ചെയ്താല്‍ സിസ്റ്റം സ്ലീപ്പാവും. പക്ഷേ അത് വീണ്ടും തുറക്കണമെങ്കില്‍ ഹോട്ട് കീ അടിക്കണം. ഡിഫോള്‍ട്ടായി ഇത് Ctrl+F10 ആണ്. സ്ലീപ്പ് ചെയ്യാന്‍ Ctrl + F9 .

ഇത് നിങ്ങളുടെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്യാം. വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും.

DOWNLOAD

Comments

comments