വി.എല്‍.സി പ്ലെയറിലേക്ക് ഓട്ടോമാറ്റിക്കായി സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാം !


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മീഡിയ പ്ലെയറേതെന്ന് ചോദിച്ചാല്‍ ഉത്തരം മിക്കവാറും വി.എല്‍.സി പ്ലെയറെന്നാവും. സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകളുടെ ബാഹുല്യവും മറ്റനേകം സംവിധാനങ്ങളും വി.എല്‍.സി യെ ഒരു ജനപ്രിയ മീഡിയ പ്ലെയറാക്കുന്നു. ഭൂരിപക്ഷം ഫോര്‍മാറ്റുകളും കോഡകുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കാണാനാവും എന്നത് വി.എല്‍.സി യുടെ പ്രത്യേകതയാണ്.

വി.എല്‍.സി പ്ലെയറില്‍ സിനിമകള്‍ കാണുന്നവര്‍ ഏറെയുണ്ടാകും. വിദേശചിത്രങ്ങള്‍ കാണുമ്പോള്‍ സബ്ടൈറ്റില്‍ കൂടിയുണ്ടെങ്കിലെന്ന് പലരും ആഗ്രഹിക്കാറുമുണ്ടാകും. സബ്ടൈറ്റില്‍ ഫയലുകള്‍ തിരഞ്ഞ് കണ്ടുപിടിച്ച് അവ പ്ലേ ചെയ്യുന്നതിന് പകരം ഓട്ടോമാറ്റിക്കായി അവ ഡൗണ്‍ലോഡ് ചെയ്യാനാവും. അതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് VLSub.

ഇത് ഉപയോഗിക്കാന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അതില്‍ “vlsub.lua” എന്നൊരു ഫയല്‍ ഫോള്‍ഡറില്‍ കാണാനാവും.
ഈ ഫയല്‍ VLC extension folder ലേക്ക് സേവ് ചെയ്യുക.
(ProgramFilesVideoLANVLCluaextensions)

തുടര്‍ന്ന് പ്ലെയര്‍ തുറന്ന് ഒരു വീഡിയോ പ്ലേ ചെയ്യുക. View മെനുവില്‍ VLSub എന്ന ഒപ്ഷന്‍ കാണാനാവും.
VLSub വിന്‍ഡോയില്‍ സബ്ടൈറ്റില്‍ ഭാഷയും, ചിത്രത്തിന്‍റെ പേരും നല്കുക. Search by name എന്നതില്‍ ക്ലിക്ക് ചെയ്യുക. OpenSubtitles.org എന്ന സൈറ്റില്‍ നിന്നാണ് സബ്ടൈറ്റിലുകള്‍ എടുക്കുന്നത്.
Vlsub extension - Compuhow.com

റിസള്‍ട്ടില്‍ അനുയോജ്യമായ ഫയല്‍ കണ്ടാല്‍ Download selection ല്‍ ക്ലിക്ക് ചെയ്യുക. ഫയല്‍ സേവ് ചെയ്യേണ്ടുന്ന ലൊക്കേഷന്‍ നല്കുക. ഇത് പൂര്‍ത്തിയായാല്‍ സബ്ടൈറ്റില്‍ പ്ലേ ചെയ്യാം.

സബ്ടൈറ്റിലോടെ സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഉപയോഗപ്രദമാവും ഈ രീതി. അല്ലെങ്കില്‍ ഏറെ നേരം നെറ്റില്‍ സെര്‍ച്ച് ചെയ്യേണ്ടി വരും സബ്ടൈറ്റില്‍ കണ്ടുപിടിക്കാന്‍..

https://github.com/exebetche/vlsub/

Comments

comments