ജിമെയില്‍ ട്രാക്കിങ്ങിന് Streak


ഒരു മെയില്‍ അയച്ചാല്‍ അത് കിട്ടിയില്ല എന്ന് പറഞ്ഞ് രക്ഷപെടാന്‍ നോക്കുന്നവര്‍ നിരവധിയുണ്ട്. പ്രത്യേകിച്ച് ഓഫിസ് കാര്യങ്ങള്‍ക്ക്. ഇമെയില്‍ സെന്‍ഡിങ്ങ് പരാജയപ്പെട്ടാല്‍ ജിമെയില്‍ അത് റിപ്പോര്‍ട്ട ചെയ്യുമെന്നിരിക്കിലും പലരും അത് മൈന്‍ഡ് ചെയ്യാതെ മെയില്‍ കിട്ടിയില്ല എന്ന് പറയാന്‍ മടികാണിക്കില്ല.

പലപ്പോഴും നിങ്ങള്‍ക്ക് ഇതൊരു തലവേദനയാകാറുണ്ടാകും. ഇതിന് പരിഹാരം നല്കുന്ന വിവിധ സര്‍വ്വീസുകളെ ഇതിനകം ഇവിടെ പരിചയപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ അവയില്‍ നിന്ന് അല്പം വ്യത്യസ്ഥമായ ഒരു സര്‍വ്വീസാണ് Streak നല്കുന്നത്. അടുത്ത ദിവസങ്ങളിലൊന്നില്‍ ലോഞ്ച് ചെയ്ത ഇത് പോപ് അപ്പായി വിവരങ്ങള്‍ അറിയിക്കും. ആര്, എപ്പോള്‍, എത് ഡിവൈസില്‍ മെയില്‍ വായിച്ചു എന്ന് ഇതുവഴി അറിയാനാവും.
Streak gmail - Compuhow.com
ഇന്‍ബോക്സില്‍ നിന്ന് ലളിതമായി ട്രാക്കിങ്ങ് എനേബിള്‍ ചെയ്യാനും ഒഴിവാക്കാനുമാകും. നിലവിലുള്ള SecureGmail ആപ്പ് മോഡിഫൈ ചെയ്തതാണ് ഈ സംവിധാനം.

DOWNLOAD

Comments

comments