ശ്രീശാന്തിന്‍റെ കഥയുമായി ഷാജി കൈലാസ്!

Story of Sreesanth - Keralacinema.com
ആശയദാരിദ്ര്യം കൊടികുത്തി വാഴുന്ന മേഖലയായ മലയാള സിനിമയില്‍ സമകാലീന സംഭവങ്ങളെ പകര്‍ത്തുന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച് വേരുറപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ആക്ഷന്‍ ചിത്രങ്ങളുടെ വക്താവായ ഷാജി കൈലാസ് തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് അടുത്ത കാലത്ത് കോമഡിയിലേക്ക് മടങ്ങി വന്നെങ്കിലും രക്ഷയുണ്ടായില്ല. പുതിയ ചിത്രങ്ങളുടെ ആലോചനയില്‍ ഇരിക്കുന്ന സമയത്താണ് ശ്രീശാന്ത് സംഭവം. വൈകാതെ തന്നെ ഇത് കേന്ദ്രമാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷാജി. ചിത്രത്തിന് തിരക്കഥ എഴുതുന്നത് എ.കെ സാജനാണ്. ക്രിക്കറ്റ് എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. സ്കൂള്‍ തലത്തില്‍ നിന്ന് ക്രിക്കറ്റില്‍ ഉയര്‍ന്ന് വന്ന് ഒടുവില്‍ തകര്‍ച്ചയിലേക്ക് വീഴുന്ന ആളാണത്രേ ഇതിലെ നായകന്‍. ഈ ചിത്രമെങ്കിലും ഷാജിയെ രക്ഷിക്കുമോയെന്നറിയാന്‍ കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *