ഒരു ഡി.വി.ഡിയില്‍ ഇരുപത് മണിക്കൂര്‍ വീഡിയോ !


Dvd burn - Compuhow.com
തരാതരം വീഡിയോ കണ്‍വെര്‍ട്ടറുകള്‍ ഇന്ന് ഫ്രീയായി ലഭിക്കും. ഇവയുപയോഗിച്ച് ക്വാളിറ്റി അധികം കുറയാതെ വലിയ വീഡിയോ ഫയലുകള്‍ സൈസ് കുറയ്ക്കാനാവും. എന്നാല്‍ ഇരുപത് മണിക്കൂറോളം ക്വാളിറ്റി വീഡിയോ ഒരു ഡിവിഡിയില്‍ സ്റ്റോര്‍ ചെയ്യണോ? എങ്കില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു പ്രോഗ്രാമാണ് Freemake’s Free Video Converter.
ഡി.വി.ഡി മൂവികള്‍ ഈ പ്രോഗ്രാമുപയോഗിച്ച് ബേണ്‍ ചെയ്ത് മണിക്കൂറുകളോളം കാണാവുന്ന മൂവികള്‍ ഒറ്റ ഡി.വി.ഡിയിലാക്കാം.

ശ്രദ്ധിക്കേണ്ടുന്ന കാര്യം ഈ പ്രോഗ്രാം ഒരു ഫ്രീ വെയറാണെങ്കിലും പൂര്‍ണ്ണമായ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ഡൊണേഷന്‍ നല്കേണ്ടതുണ്ട്. അതുപോലെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ പല ആഡ് വെയറുകളും സിസ്റ്റത്തില്‍ ഇന്‍സ്റ്റാളാവാനിടയുണ്ട്. അതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവയ്ക്കുള്ള ഒപ്ഷന്‍ അണ്‍ ചെക്ക് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
long play video - Compuhow.com
ആദ്യം പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് വീഡിയോ സെലക്ട് ചെയ്യുക. ഇവിടെ എത്ര സമയത്തേക്കുള്ള വീഡിയോ ഉണ്ട് എന്ന് കാണാനാവില്ല. അതിന് to DVD എന്നിടത്ത് ക്ലിക്ക് ചെയ്യുക. സിംഗിള്‍ ലെയര്‍ ഡിവിഡിയില്‍ ഇരുപതും, ഡബിള്‍ ലെയറില്‍ നാല്പത് മണിക്കൂറും ബേണ്‍ ചെയ്യാനാവും.
convert ക്ലിക്ക് ചെയ്ത് കണ്‍വെര്‍ട്ട് ചെയ്യാം.

വീഡിയോ ക്വാളിറ്റിയുടെ തോത് നിശ്ചയിക്കാനും ഇതിലാവും. ISO image ആയും ഇതില്‍ ബേണ്‍ ചെയ്യാം.

DOWNLOAD

Comments

comments