വീഡിയോ ഓട്ടോ പ്ലേ ഫയര്‍ഫോക്സില്‍ ഒഴിവാക്കാം


വെബ്സൈറ്റ് തുറക്കുമ്പോള്‍ പരസ്യങ്ങളും വീഡിയോകളും തനിയെ പ്ലേ ആകുന്നത് നിങ്ങള്‍ കണ്ടിരിക്കും. ഫ്ലാഷ്, എച്ച്ടിഎംഎല്‍ 5 എന്നിവ ഉപയോഗിച്ചാണ് ഇത്തരം വീഡിയോകള്‍ പ്ലേ ചെയ്യുന്നത്. യുട്യൂബ് ഇപ്പോള്‍ എച്ച്ടിഎംഎല്‍ 5 ആണ് ഉപയോഗിക്കുന്നത്.
പലപ്പോഴും അരോചകമായി തോന്നുന്ന ഈ ഓട്ടോ പ്ലേ എങ്ങനെ ഫയര്‍ഫോക്സില്‍ ഒഴിവാക്കാം എന്നാണ് ഇവിടെ പറയുന്നത്.
Flash video - Compuhow.com
അഡോബി ഫ്ലാഷ് വീഡിയോ ഓട്ടോപ്ലേ ഒഴിവാക്കാന്‍ അഡ്രസ് ബാറില്‍ about:addons എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്ത ആഡോണുകള്‍ കാണാനാവും. ഇവിടെ Flash player എടുത്ത് Ask to Activate എന്ന് സെറ്റ് ചെയ്യുക.
ഇത് ചെയ്ത് കഴിഞ്ഞാല്‍ വീഡിയോകള്‍ പ്ലേ ആകുന്നതിന് പെര്‍മിഷന്‍ ചോദിക്കും.

Flashblock എന്ന ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്തും വീഡിയോ ഓട്ടോ പ്ലേ ഒഴിവാക്കാം. ഫ്ലാഷ് കണ്ടന്‍റുകള്‍ പ്ലേ ചെയ്യേണ്ടുന്ന സൈറ്റുകളെ വൈറ്റ് ലിസ്റ്റ് ചെയ്യാനും ഇതില്‍ സാധിക്കും. ജാവസ്ക്രിപ്റ്റ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കിലേ ഇത് പ്രവര്‍ത്തനക്ഷമമാകൂ.

https://addons.mozilla.org/en-US/firefox/addon/flashblock/

StopTube HTML5 – എച്ച്ടിഎംഎല്‍ വീഡിയോകള്‍ ബഫര്‍ ചെയ്യുന്നതും, പ്ലേ ചെയ്യുന്നതും തടയാന്‍ സഹായിക്കുന്നതാണ് ഈ ആഡോണ്‍.

https://addons.mozilla.org/En-us/firefox/addon/stop-tube/

Comments

comments