സ്പൂണ്‍ – ക്ലൗഡില്‍ പ്രോഗ്രാമുകള്‍ റണ്‍ ചെയ്യാം

നിങ്ങളുടെ കംപ്യൂട്ടറില്‍ അല്ലെങ്കില്‍ ടാബ്ലെറ്റില്‍ പ്രോഗ്രാമുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ അവ റണ്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് സ്പൂണ്‍.
വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ ബ്രസറില്‍ ഓപ്പണ്‍ ചെയ്ത് ഉപയോഗിക്കാന്‍ ഇതു വഴി സാധിക്കും. OpenOffice, VLC Media Player, Foxit Reader, Paint.NET, SKype, TweetDeck, 7-zip, Gimp എന്നിവയെല്ലാം ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.

ഇതുപയോഗിക്കാന്‍ ആദ്യം സൈന്‍ അപ് ചെയ്ത് ഒരു ബ്രൗസര്‍ പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്ലിക്കേഷനുകള്‍ ഒരു ബ്രൈസര്‍ ടാബില്‍ കാണിക്കും. ഇവ ഓപ്പണ്‍ ചെയ്ത് വര്‍ക്ക് ചെയ്യുകയും സിസ്റ്റം ഡ്രൈവില്‍ ഫയല്‍ സേവ് ചെയ്യുകയും ചെയ്യാം. മികച്ച സ്പീഡുള്ള നെറ്റ് കണക്ഷനാണെങ്കില്‍ മികച്ച രീതിയില്‍ ഇത് വര്‍ക്ക് ചെയ്യും.
വലിയ സ്റ്റോറേജില്ലാത്ത് ടാബ്ലറ്റുകളില്‍ ഓഫിസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ചെയ്യാനാവുമെന്നത് ഒരു പ്രയോജനപ്രദമായ കാര്യമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞ കണക്ഷനില്‍ ഇത് അത്ര എളുപ്പമാകില്ല.
http://spoon.net/