ബ്രൗസിങ്ങ് സ്പീഡ് കൂട്ടാം


വേഗത കുറഞ്ഞ നെറ്റ് കണക്ഷനില്‍ ബ്രൗസിങ്ങ് സ്പീഡ് കൂട്ടാനുള്ള മാര്‍ഗ്ഗമല്ല ഇവിടെ പറയുന്നത്. ടോറന്‍റുകളും, ഡൗണ്‍ലോഡ് മാനേജര്‍ പ്രോഗ്രാമുകളുമൊക്കെ ഉപയോഗിച്ച് ഡൗണ്‍ലോഡിങ്ങ് നടത്തുന്നത് സാധാരണമാണല്ലോ.
എന്നാല്‍ ഇങ്ങനെ വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ബ്രൗസിങ്ങ് സ്പീഡ് തീരെ കുറഞ്ഞ് പോകുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കും. ഇന്‍റര്‍നെറ്റ് ബാന്‍ഡ് വിഡ്തിന്‍റെ ഭൂരിഭാഗവും ഇത്തരം പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു പ്രശ്നമാണിത്. അല്പം സ്ലോയായ കണക്ഷന്‍ കൂടിയാണെങ്കില്‍ പിന്നെ ബ്രൗസിങ്ങിന്‍റെ കാര്യം പറയുകയും വേണ്ട.

Netbalancer - Compuhow.com
ഇത്തരം അവസരത്തില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് NetBalancer. പ്രോഗ്രാമുകളുടെ നെറ്റ് ഉപയോഗത്തോത് നിശ്ചയിക്കാവുന്ന ഒരു പ്രോഗ്രാമാണിത്.

ആദ്യം NetBalancer ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
അതില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്യുന്ന പ്രോഗ്രാമുകളുടെ ലിസ്റ്റ് കാണിക്കും. ക്രോമിലെ ഡൗണ്‍ലോഡിങ്ങ് അപ് ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഏതെങ്കിലും chrome.exe ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് High എന്നാക്കുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ബ്രൗസിങ്ങ് സ്പീഡ് അല്പം മെച്ചപ്പെട്ടതായി കാണാം. ഇതുപോലെ മറ്റ് പ്രോഗ്രാമുകളുടെയും സ്പീഡ് വര്‍ദ്ധിപ്പിക്കാം.

ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഡൗണ്‍ലോഡ് മാനേജ്‍, ടോറന്‍റ് ക്ലയന്‍റ് പ്രോഗ്രാമുകളില്‍ ഡൗണ്‍ലോഡ് സ്പീഡ് ലിമിറ്റ് ചെയ്യുകയാണ്. ഇതിനുള്ള സംവിധാനം അവയിലുണ്ട്.

http://seriousbit.com/

Comments

comments