Soluto – വിന്‍ഡോസ് ബൂട്ട് ടൈം കുറയ്ക്കാം


കംപ്യൂട്ടര്‍ ഏറെ നേരം ഉപയോഗിക്കുന്നവരോടും, നിത്യവും ഉപയോഗിക്കുന്നവരോടും ഏറ്റവും വെറുക്കുന്ന കാര്യമേതെന്ന് ചോദിച്ചാല്‍ മിക്കവാറും ലഭിക്കുന്ന ഉത്തരം ദൈര്‍ഘ്യമേറിയ ബൂട്ട് ടൈം എന്നാവും. സിസ്റ്റം വര്‍ക്കിങ്ങ് കണ്ടീഷനിലേക്ക് വരാനായുള്ള കാത്തിരിപ്പ് പലര്‍ക്കും അരോചകമാണ്. ഈ കാത്തിരിപ്പ കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണ് Soluto നല്കുന്നത്. മറ്റ് പ്രോഗ്രാമുകളില്‍ നിന്ന് വ്യത്യസ്ഥമായ പ്രവര്‍ത്തനമാണ് ഇതിന്‍റേത്.

ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് റണ്‍ ചെയ്യുമ്പോള്‍ താഴെകാണുന്നത് പോലുള്ള വിന്‍ഡോ ലഭിക്കും. ഇതില്‍ നിങ്ങള്‍ റിമൂവ് ചെയ്യാന്‍ പാടില്ലാത്തും, റിമൂവ് ചെയ്യാന്‍ സാധിക്കുന്നതുമായ പ്രോഗ്രാമുകള്‍ വ്യത്യസ്ഥ കളറുകളില്‍ കാണിക്കും. ഇവയിലോരോന്നിലും ക്ലിക്ക് ചെയ്താല്‍ ഓരോ പ്രോഗ്രാമും ബൂട്ടിങ്ങിനെടുക്കുന്ന സമയം കാണിക്കും. ഇത് Pause അല്ലെങ്കില്‍ Delay ക്ലിക്ക് ചെയ്യാം.

ഡിലേ ക്ലിക്ക് ചെയ്താല്‍ ബൂട്ട് ടൈമില്‍ ഇത് റണ്‍ ചെയ്യാതിരിക്കുകയും, പിന്നീട് വര്‍ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ റണ്‍ ചെയ്യുകയും ചെയ്യും.
ഇത് ചെയ്ത് തീരുമ്പോള്‍ നിങ്ങള്‍ മാറിയ ബൂട്ട് ടൈം കാണാന്‍ സാധിക്കും.

https://www.soluto.com/

Comments

comments