ക്രോമില്‍ രണ്ട് സ്പീച്ച് ടൂളുകള്‍


ക്രോമില്‍ ഉപയോഗിക്കാവുന്ന രണ്ട് സ്പീച്ച് ടൂളുകളാണ് Chrome speak, speak to search എന്നിവ.
chrome speak
ക്രോമില്‍ ഉപയോഗിക്കുന്ന ആഡോണാണ് ക്രോം സ്പീക്ക്. ഇതുപയോഗിച്ച് വെബ് പേജുകള്‍ വായിച്ച് കേള്‍ക്കാം. ഈ എക്സ്റ്റന്‍ഷനുപയോഗിച്ചാല്‍ മറ്റ് സോഫ്റ്റ് വെയറുകള്‍ പുറമേ ഉപയോഗിക്കേണ്ടുന്ന കാര്യമില്ല. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനും സാധിക്കും. എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വായിച്ച് കേള്‍ക്കേണ്ടുന്ന ഭാഗം സെല്ക്ട് ചെയ്യുക. റൈറ്റ് ക്ലിക്ക് ചെയ്ത് റീഡ് സെല്ക്ട് ചെയ്യുക. മറ്റൊരു മെച്ചമെന്നത് വലിയ ടെക്‌സ്റ്റ് ഭാഗങ്ങളും ഇങ്ങനെ വായിച്ച് കേള്‍ക്കാമെന്നതാണ്. ഓഫ്‌ലൈന്‍ പേജുകളിലും ഇത് ഉപയോഗിക്കാം.
Download

speak to search
ക്രോമില്‍ ഉപയോഗിക്കാവുന്ന മറ്റൊരു എക്‌സ്റ്റന്‍ഷനാണ് ഇത്. ടെക്‌സ്റ്റ് സെര്‍ച്ചിന് പകരം മൈക്രോഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സെര്‍ച്ച് ബോക്‌സിനരികെ മൈക്രോഫോണ്‍ചിഹ്നം വരും.
പല ഭാഷകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും
Download

Comments

comments