Speaktoit ആന്‍ഡ്രോയ്ഡ് വോയ്സ് അസിസ്റ്റന്‍റ് പുതിയ വേര്‍ഷന്‍


സിരി ക്ക് സമാനമായ ആന്‍ഡ്രോയ്ഡ് വോയ്സ് അസിസ്റ്റന്‍റ് ആപ്ലിക്കേഷനാണ് സ്പീക്ക് ടു ഇറ്റ്. പുതിയ അപ്ഡേറ്റിലൂടെ ഏറെ പുതിയ ഫീച്ചേഴ്സ് ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഫേസ്ബുക്കിലും ഇപ്പോള്‍ ഈ ആപ് ഉപയോഗിക്കാനാവും. നിങ്ങളുടെ പോസ്റ്റുകള്‍‌ക്ക് ലഭിച്ച കമന്‍റുകള്‍ ഉറക്കെ വായിച്ച് കേള്‍ക്കണമെങ്കില്‍ ഇത് ഉപയോഗിക്കാം. വിക്കി പീഡിയ, തുടങ്ങി നിരവധി സൈറ്റുകളില്‍ ഇത് ഉപയോഗിക്കാം. ഗൂഗിള്‍ കലണ്ടര്‍, എവര്‍നോട്ട് തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയും Speaktoit വര്‍ക്ക് ചെയ്യും. ഒരു ബ്ലൂടൂത്ത് ഹെഡ് സെറ്റിലൂടെ കമാന്‍ഡുകള്‍ നല്കിയാല്‍ മറുപടിയും ഹാന്‍ഡ്സ് ഫ്രീയായി കേള്‍ക്കാം.

പ്രോഗ്രാമുകള്‍ റണ്‍ ചെയ്യാനും, സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാനും Speaktoit ഉപയോഗിക്കാം. നിങ്ങളുടെ ഫോണില്‍ നിന്നുള്ള ശബ്ദം ഒരു ശല്യമായാല്‍ ടെക്സ്റ്റ് മുഖേന ചോദ്യങ്ങള്‍ ചോദിക്കുകയും, ഉത്തരങ്ങള്‍ നേടുകയും ചെയ്യാം. ജനറല്‍ നോളജ് സംബന്ധമായ സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ അനേകം ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ നിന്നുള്ള ഡാറ്റകള്‍ ഇത് ഉപയോഗപ്പെടുത്തുന്നു. ഒരു അവതാര്‍ എഡിറ്ററും ഇതില്‍ ആഡ് ചെയ്തിട്ടുണ്ട്. ഇത് വഴി പേഴ്സണലൈസ് ചെയ്യാനും സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഫ്രീയായി ഇത് ഡൗണ്‍ലോഡ് ചെയ്യാം.

Download

Comments

comments