വിന്‍ഡോസില്‍ ഓട്ടോമാറ്റിക്കായി ഫയലുകള്‍ സോര്‍ട്ട് ചെയ്യാം


രണ്ട് തരം വിന്‍ഡോസ് ഉപയോക്താക്കളുണ്ട് എന്ന് പറയാം. ഒരു വിഭാഗം ഫയലുകള്‍ ഓര്‍ഗനൈസ്ഡായി സൂക്ഷിക്കുകയും, മറ്റേ വിഭാഗം അതിനേക്കുറിച്ച് ചിന്തിക്കുകയേ ചെയ്യാതിരിക്കുകയും ചെയ്യുന്നു. രണ്ടാം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ക്രമേണ ഫയലുകളുടെ സ്റ്റോറേജുമായി ബന്ധപ്പെട്ട് ഏറെ പ്രയാസം ക്രമേണ ഉണ്ടാവുകയും ചെയ്യും.
ഇത്തരം അലക്ഷ്യമായ ഉപയോഗത്തിന് പ്രതിവിധിയാണ് Belvedere
എന്ന പ്രോഗ്രാം. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇതിന്റെ പ്രോഗ്രാം വിന്‍ഡോ രണ്ട് ഭാഗമായി തിരിച്ചിട്ടുണ്ട്. ഇടത് വശത്ത് നിങ്ങള്‍ ഓര്‍ഗനൈസ് ചെയ്യുന്ന ഫോള്‍ഡറുകളും, ഇടത് വശത്ത് നിങ്ങള്‍ ക്രിയേറ്റ് ചെയ്ത റൂളുകളും ഉണ്ടാവും.


പുതിയ റൂള്‍ ആഡ് ചെയ്യാന്‍ ഇടത് വശത്ത് താഴെയുള്ള പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഓപ്പണായി വരുന്ന എക്സ്പ്ലോറര്‍ വിന്‍ഡഡോയില്‍ നിന്ന് സെലക്ട് ചെയ്യാം. ശേഷം വലത് വശത്തെ താഴെയുള്ള പ്ലസ് ബട്ടണില്‍‌ ക്ലിക്ക് ചെയ്യുക.
ഒരു റൂള്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ അതിന് ഒരു ഡിസ്ക്രിപ്ഷന്‍ നല്കാം. ഒരു വിഭാഗത്തില്‍ പെട്ട ഫയലുകള്‍ ഏത് ഫോള്‍ഡറിലേക്കാണ് ഓട്ടോമാറ്റിക്കായി സേവ് ചെയ്യേണ്ടത് എന്ന് നല്കാം. ഉദാഹരണത്തിന് പി.ഡി.എഫ് ഫയലുകള്‍ ഒരു പ്രത്യേക ഫോള്‍ഡറില്‍ നല്കാം.


റീസൈക്കിള്‍ ബിന്നിനെയും ഇതുപയോഗിച്ച് ഓര്‍ഗനൈസ് ചെയ്യാം. റീസൈക്കിള്‍ ബിന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് Allow Belvedere to manage my Recycle Bin സെലക്ട് ചെയ്ത് എത്ര ദിവസം കൂടുമ്പോള്‍ റീസൈക്കിള്‍ ബിന്‍ ക്ലിയര്‍ ചെയ്യണമെന്നും നല്കാം.

Download

Comments

comments