സിനിമകള്‍ കണ്ടെത്താം


ഇംഗ്ലീഷ് മൂവികള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? ആണെങ്കില്‍ പലപ്പോഴും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ചിത്രം സെലക്ട് ചെയ്യേണ്ടി വരും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന വിഭഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജെനര്‍, തീം, പീരീഡ് എന്നിവ അടിസ്ഥാനമാക്കി സിനിമകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണ് Movienr.
Movienr - Compuhow.com
ഈ സൈറ്റ് ഉപയോഗിക്കുന്നതിന് ആദ്യം ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചും ലോഗിന്‍ ചെയ്യാനാവും. ഹോം പേജിലേക്ക് ലോഗിന്‍ ചെയ്ത ശേഷം Discover tab ല്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ചിംഗ് ആരംഭിക്കാം.

ഒരു സിനിമ സെലക്ട് ചെയ്താല്‍ അതില്‍ ക്ലിക്ക് ചെയ്ത് ഐഎംഡിബി റേറ്റിംഗ് കാണാനാവും. നിങ്ങളുടെ റിവ്യു ഇതില്‍ രേഖപ്പെടുത്താനും സംവിധാനമുണ്ട്.

http://www.movienr.com/discover/theme

Comments

comments