ചില വി.എല്‍.സി പ്ലെയര്‍ ട്രിക്കുകള്‍


Vlc player tricks - Compuhow.com
ഒരു സാധാരണ മീഡിയ പ്ലെയറില്‍ നിന്ന് ഏറെ മുന്നിലാണ് വി.എല്‍.സി പ്ലെയര്‍. വീഡിയോ കാണുന്നതിനപ്പുറം അനേകം കാര്യങ്ങള്‍ ചെയ്യാന്‍ വി.എല്‍.സി പ്ലെയര്‍‌ ഉപയോഗിക്കാം. ഇതുവരെ ഇവിടെ പറയാത്ത ചില വി.എല്‍.സി ട്രിക്കുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

1. വിഡിയോ പ്ലേ സ്പീഡ് കൂട്ടാം ..കുറയ്ക്കാം
വീഡിയോയുടെ ഒരു പ്രത്യേക ഭാഗം കാണാനായി ശ്രമിക്കുമ്പോള്‍ ഈ രീതി പ്രയോഗിക്കാം. കീബോര്‍ഡില്‍ ] കീ അടിച്ചാല്‍ ഫാസ്റ്റ് ഫോര്‍വാഡാണ്. പല തവണ അടിക്കുന്നതിനനുസരിച്ച് സ്പീഡ് കൂടി വരും.കുറയ്ക്കാന്‍ [ അടിച്ചാല്‍ മതി.

2. പ്ലേ ചെയ്യുന്ന വീഡിയോയുടെ സ്നാപ് ഷോട്ടെടുക്കാന്‍ Shift+S അല്ലെങ്കില്‍ വിന്‍ഡോസ് കീ അടിച്ചാല്‍ മതി.

3. കംപ്രസ് ചെയ്ത് സിപ് രൂപത്തിലാക്കിയ ഫയലുകള്‍ അണ്‍ സിപ്പ് ചെയ്യാതെ തന്നെ വി.എല്‍.സിയില്‍ പ്ലേ ചെയ്യാനാവും. ഇതിന് അവ നേരിട്ട് open ചെയ്താല്‍ മതി.

4. വി.എല്‍.സി പ്ലെയറിനെ ബ്രൗസറില്‍ നിന്ന് കണ്‍ട്രോള്‍ ചെയ്യാം.
ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ Tools > Preference എടുത്ത്Show settings ല്‍ All ചെക്ക് ചെയ്യുക.
ഇനി Interface > Main Interface ല്‍ Web ചെക്ക് ചെയ്യുക.

Interface > Main > Lua ല്‍ Lua HTTP Password സെറ്റ് ചെയ്യുക.
ഇത് ടെസ്റ്റ് ചെയ്യാന്‍ localhost:8080 എന്ന് ബ്രൗസറിലടിക്കുക. അപ്പോള്‍ പാസ് വേഡ് നല്കാന്‍ ആവശ്യപ്പെടും. ഒരു റിമോട്ട് കണ്‍ട്രോള്‍ ഇന്റര്‍ഫേസ് ഇവിടെ കാണാനാവും. മറ്റൊരു കംപ്യൂട്ടരില്‍ നിന്നും ഇതേ പോലെ കണ്‍ട്രോള്‍ ചെയ്യാം. പക്ഷേ ഐ.പി അഡ്രസ് അറിഞ്ഞിരിക്കണമെന്ന് മാത്രം.

Comments

comments