ക്രോമില്‍ ഫ്ലാഷ് ക്രാഷാവുന്നത് ഒഴിവാക്കാം


Flash crash in chrome - Compuhow.com
ക്രോം ഡിഫോള്‍ട്ട് ബ്രൗസറായി ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ചില പ്രശ്നങ്ങള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ കാണാറുണ്ട്. അതിലൊന്നാണ് ഫ്ലാഷ് പ്ലെയര്‍ ഇടക്കിടെ ക്രാഷാവുന്നത്.
ക്രോമില്‍ ഡിഫോള്‍ട്ടായി ഫ്ലാഷ് പ്ലെയര്‍ ലോഡ് ചെയ്തിട്ടുണ്ടാവും. എന്നാല്‍ പുതിയ അപ്ഡേഷനായി അഡോബിയുടെ ഫ്ലാഷ് പ്ലെയര്‍ മിക്കവരും ഇന്‍സ്റ്റാള്‍ ചെയ്യും. ഇവ രണ്ടും ഒരേ സമയം റണ്‍ ചെയ്യുമ്പോള്‍ സ്വഭാവികമായും ക്രാഷ് സംഭവിക്കും.
രണ്ട് വേര്‍ഷനുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ പ്രശ്നം ഒഴിവാക്കാന്‍ ഫ്ലാഷ് ഫീച്ചര്‍ ഡിസേബിള്‍ ചെയ്ത് ഓണ്‍ ഡിമാന്‍ഡ് മാത്രം ആക്ടിവേറ്റ് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്താല്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ പ്ലേ ആകുകയുള്ളു.

ഇത് സെറ്റ് ചെയ്യാന്‍ Settings -> Show advanced settings എടുക്കുക.
Privacy ല്‍ Content settings എടുക്കുക.
chrome://settings/content എന്ന് അഡ്രസ് ബാറിലടിച്ചും ഇത് ഓപ്പണ്‍ ചെയ്യാം.

Plug-ins ല്‍ Click to play സെലക്ട് ചെയ്യുക.
ഈ തരത്തില്‍ ചെയ്താല്‍ ബ്രൗസര്‍ ക്രാഷാകുന്നത് തടയാം.
ഒരു വേര്‍ഷന്‍ ഡിസേബിള്‍ ചെയ്യാം

രണ്ട് വേര്‍ഷനുകള്‍ ബ്രൗസറിലുണ്ടെങ്കില്‍ അതിലൊന്ന് ഡിസേബിള്‍ ചെയ്യാം.
അതിന് അഡ്രസ് ബാറില്‍ chrome://plugins/ എന്നടിച്ച് നോക്കുക.
ഉണ്ടെങ്കില്‍ വലത് ഭാഗത്തെ Details ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അവിടെ ഡിസേബിള്‍ ഒപ്ഷന്‍ കാണാനാവും. അതിലൊന്ന് ഡിസേബിള്‍ ചെയ്ത് ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments