ആന്‍റി വൈറസ് പ്രോഗ്രാം സിസ്റ്റത്തെ എത്രത്തോളം സ്ലോ ആക്കും ?

കംപ്യൂട്ടര്‍ സുരക്ഷക്ക് പ്രാധാന്യം നല്കുന്നവരൊക്കെ സിസ്റ്റത്തില്‍ ആന്‍റി വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഫ്രീ ആയി ലഭിക്കുന്നവയല്ല കാശുകൊടുത്ത് വാങ്ങി കാലാകാലങ്ങളില്‍ അപ്ഡേഷനും ചെയ്യുന്ന ആന്റി വൈറസ് പ്രോഗ്രാമുകളേ ശരിക്കും ഉപകാരപ്രദമാകൂ. എന്നാല്‍ പലരും ആന്‍റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് പരാതിപ്പെടുന്ന ഒരു കാര്യം സിസ്റ്റം ബൂട്ട് ചെയ്ത് വര്‍ക്ക് ചെയ്യാനായി എടുക്കുന്ന സമയം വളരെ കൂടുതലാണ് എന്നതാണ്.

ഇത് ഒരു പരിധി വരെ ശരിയാണ്. പല ആന്റി വൈറസ് പ്രോഗ്രാമുകള്‍ മാറി ഉപയോഗിക്കുന്നവര്‍ ശരിക്കും ഇത് മനസിലാക്കിയിട്ടുണ്ടാകും. എന്റെ അനുഭവത്തില്‍ നോര്‍ട്ടണ്‍ ആന്റി വൈറസ് ഉപയോഗിച്ചിരുന്നപ്പോളുള്ളതിനേക്കാള്‍ ഏറെ കാലതാമസമെടുക്കുന്നുണ്ട് ഇപ്പോളുപയോഗിക്കുന്ന കാസ്പര്‍സ്കൈ.

Soluto - Compuhow.com
ഇത് മനസിലാക്കാന്‍ സഹായിക്കുന്ന ഒരു ഗ്രാഫാണ് Soluto എന്ന സ്ഥാപനം പ്രസിദ്ധീകരിച്ചത്. മള്‍ട്ടിപ്പിള്‍ കംപ്യൂട്ടറുകളെയും, സെര്‍വറുകളെയും ക്ലൗഡ് വഴി നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് Soluto. ഇവരുടെ കണ്ടെത്തലനുസരിച്ച് ഒരു പി.സിയുടെ ശരാശരി ബൂട്ടിങ്ങ് സമയം എന്നത് മൂന്ന് മിനുട്ടാണ്. ഇത് പരിശോധിക്കാന്‍ Soluto നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്ത് നോക്കാം.

Soluto ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് കംപ്യൂട്ടറുകളെ പഠനവിധേയമാക്കിയാണ് ഈ ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്.
ഡൗണ്‍ലോഡ് ചെയ്യാനും. പ്രവര്‍ത്തനരീതി അറിയാനും അവരുടെ സൈറ്റ് പരിശോധിക്കുക.

https://www.soluto.com

Leave a Reply

Your email address will not be published. Required fields are marked *