സോഷ്യല്‍ മീഡിയ ഇമേജ് മേക്കര്‍


ഫേസ്ബുക്കിലൊക്കെ സ്ഥിരവാസമാക്കിയവര്‍ ആഴ്ചയിലൊന്ന് സിനിമ മാറുന്നത് പോലെ തങ്ങളുടെ കവര്‍ ഫോട്ടോയും മാറ്റാറുണ്ട്. ക്യാമറയില്‍ നിന്ന് നേരിട്ട് എടുത്തവയും, ക്രോപ്പ് ചെയ്തവയുമൊക്കെ ഇതിലുണ്ടാകും. എന്നാല്‍ പലരും കവര്‍ ഫോട്ടോയില്‍ വലിയ ഡിസൈനിംഗിന് നില്‍ക്കാത്തത് ഫോട്ടോഷോപ്പിലും മറ്റും ഇമേജ് എഡിറ്റിംഗ് നടത്തുന്നതില്‍ പ്രാവീണ്യം ഇല്ലാത്തതിനാലാവും.

അതാണ് കാരണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു സഹായിയാണ് Social Media Image Maker.
ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ അപ് ലോ‍ഡ് ചെയ്യുന്ന കവര്‍ ചിത്രങ്ങള്‍ നിശ്ചിത വലിപ്പമുള്ളവയല്ലെങ്കില്‍ കുറേ ഭാഗം കാഴ്ചയില്‍ വരില്ല. അതുകൊണ്ട് Social Media Image Maker ഉപയോഗിച്ച് സൈറ്റിന് അനുയോജ്യമായ വലുപ്പത്തില്‍ ഇമേജ് നിര്‍മ്മിക്കാം.
Social Media Image Maker - Compuhow.com
Facebook, Twitter, YouTube, Google+, Flickr, Vimeo, Pinterest, Skype, Tumblr, LinkedIn തുടങ്ങി നിരവധി സൈറ്റുകളെ ഈ സര്‍വ്വീസ് പിന്തുണയ്ക്കുന്നു.
നിങ്ങള്‍ക്ക് വേണ്ടതിലൊന്നില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിന്‍റെ ഇമേജ് ടെംപ്ലേറ്റ് വലത് പാനലില്‍ പ്രത്യക്ഷപ്പെടും.
‘Create’ ല്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് ചിത്രങ്ങള്‍ ആഡ് ചെയ്യാം. റൊട്ടേഷന്‍, ഫ്ലിപ്പിംഗ് പോലുള്ള ചില എഡിറ്റിംഗുകളും ഇതില്‍ നടത്താം.

അടുത്ത സ്റ്റെപ്പില്‍ ഫില്‍റ്ററുകളും, ഇഫക്ട്സും അഡ് ചെയ്യാം. അതിന് ശേഷം ഇമേജിനെ JPEG , PNG ഫോര്‍മാറ്റുകളിലൊന്നില്‍ ഡൗണ്‍ലോഡ് ചെയ്യാം.
വളരെ യൂസര്‍ ഫ്ണ്ട്‍ലിയായ ഈ സൈററ് നിങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജിനെ മനോഹരമാക്കാന്‍ സഹായിക്കും.

http://www.autreplanete.com/ap-social-media-image-maker

Comments

comments