ഫോണില്‍ നൈറ്റ് വിഷന്‍ കിട്ടാന്‍ Snooperscope


ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് ഇന്ന് മിക്കവരും ചിത്രങ്ങളെടുക്കുന്നത്. ഡിജിറ്റല്‍ ക്യാമറ കൈയ്യില്‍ കൊണ്ടുനടക്കാനുള്ള പ്രയാസം ഇതുവഴി പരിഹരിക്കാം. പക്ഷേ ലൈറ്റ് കുറവുള്ള സന്ദര്‍ഭങ്ങളില്‍ ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് അത്ര സുഖകരമാകില്ല. ഫ്ലാഷുള്ള ക്യാമറ ഫോണുകള്‍ക്കാകട്ടെ സാമാന്യം നല്ല വിലയും നല്കേണ്ടി വരും. ക്യാമറ കൈയ്യില്‍ കൊണ്ടു നടക്കാതെയും എന്നാല്‍ മൊബൈലില്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്നതാണ് സ്നൂപ്പര്‍ സ്കോപ്പ്.

Snooperscope - Compuhow.com

ഇരുണ്ട സമയത്തും ഫ്ലാഷില്ലാത്ത ക്യാമറ ഉപയോഗിച്ച് മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് Snooperscope. ഐ ഫോണിലും ആന്‍ഡ്രോയ്ഡിലും ഇത് ഉപയോഗിക്കാനാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാഴ്ച സാധ്യമല്ലാത്ത കാര്യങ്ങളും Snooperscope ഉപയോഗിച്ച് ഷൂട്ട് ചെയ്യാനാവും. ഇന്‍ഫ്രാറെഡ് കിരണങ്ങളെ പ്രതിഫലിപ്പിച്ചാണ് ഇത്തരത്തില്‍ ചിത്രങ്ങളെടുക്കുന്നത്.

snooperscope - Compuhow.com

Comments

comments