Snippic ഫോട്ടോ ടൂള്‍


കംപ്യൂട്ടറില്‍ വെബ്ക്യാമറ ഉപയോഗിക്കുന്നുവെങ്കില്‍ അതിന്‍റെ ഡ്രൈവര്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയിതിരിക്കണം. എന്നാല്‍ പ്രോഗ്രാം ഇല്ലെങ്കില്‍ അത് ഉപയോഗിക്കാനാവാതെ വയ്ക്കുകയേ നിവൃത്തിയുള്ളു. വിന്‍ഡോസ് 8 ല്‍ ബില്‍റ്റ് ഇന്നായി ക്യാമറ പ്രോഗ്രാം വരുന്നുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് Snippic.

ഇതുപയോഗിക്കാന്‍ ആദ്യം സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. വേണമെങ്കില്‍ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ചും ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്യുമ്പോള്‍ ഫോട്ടോ സ്ക്രീന്‍ പ്രത്യക്ഷപ്പെടും. നിങ്ങളുടെ വെബ്ക്യാം കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കണം. ബേസിക്, ഓസം, ടൈംലാപ്സ് എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ ഇതിലുണ്ട്. ബേസികില്‍ മൂന്ന് സെക്കന്‍ഡ് കൗണ്ട് ഡൗണില്‍ ചിത്രമെടുക്കാം. ടൈംലാപ്സില്‍ സെറ്റ് ചെയ്യുന്ന ടൈമിങ്ങില്‍ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരിക്കാം. ചിത്രങ്ങള്‍ എടുത്ത് പൂര്‍ത്തിയായാല്‍ Make My Movie ല്‍ ക്ലിക്ക് ചെയ്ത് അത് സൗണ്ട് ട്രാക്ക് നല്കി മൂവിയാക്കി മാറ്റാം.

http://www.snippic.com/

Comments

comments