Slick Write – ഇംഗ്ലീഷ് എഴുത്ത് എളുപ്പമാക്കാം.


Slickwrite - Compuhow.com
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഏറെയും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷായിരിക്കും. ഇംഗ്ലീഷില്‍ സാമാന്യ വിവരമുള്ളവരൊക്കെ കമന്‍റുകളും, ഇമെയിലുകളുമൊക്കെ സാധാരണ എഴുതുക ഇംഗ്ലീഷില്‍ തന്നെയാവും. ചുരുക്കം ആളുകളേ മംഗ്ലീഷ് ഉപയോഗിച്ച് കാണാറുള്ളു. എന്നാല്‍ അത്ര പ്രഗത്ഭരൊന്നുമല്ലാത്തവര്‍ക്ക് ഇംഗ്ളീഷില്‍ എന്തെങ്കിലും എഴുതിക്കഴിയുമ്പോള്‍ അത് തെറ്റിപ്പോയോ എന്ന ആശങ്ക ഉണ്ടാവുന്നത് സ്വഭാവികം.

ഗ്രാമര്‍ പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. കംപ്യൂട്ടര്‍ ടെക്നോളജിയുടെ പുരോഗതി ഇക്കാര്യത്തില്‍ വലിയ ഒരളവു വരെ ഇന്ന് സഹായിക്കുന്നുണ്ട്. ഇപ്പോള്‍ പല വെബ്സര്‍വ്വീസുകളും ഓണ്‍ലൈന്‍ ഗ്രാമര്‍ ചെക്കിങ്ങ് സംവിധാനം ലഭ്യമാക്കുന്നുണ്ട്. അത്തരത്തില്‍ ഒരു പ്രമുഖ സര്‍വ്വീസാണ് ജിഞ്ചര്‍. അതേ പറ്റി ഏറെക്കാലം മുമ്പ് ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു.

വേഡിലും മറ്റും സ്പെല്‍ ചെക്കിന് സൗകര്യമുണ്ട്. Grammarly എന്നൊരു സര്‍വ്വീസ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

Slickwrite - Compuhow.com

പ്രൂഫ് റീഡിങ്ങിന് ഉപയോഗപ്പെടുത്താവുന്ന ഒരു സൗജന്യ പ്രോഗ്രാമാണ് Slick Write. ഇതുപയോഗിച്ച് ഗ്രാമര്‍ തകരാറുകളും, അഡ്‍വെര്‍ബ്, പാസിവ് വോയ്സ് തുടങ്ങിയവയുടെ അമിതോപയോഗവും കണ്ടെത്താം. കോപ്ലക്സായ വലിയ സെന്‍റന്‍സുകളും ഇതുവഴി മോഡിഫൈ ചെയ്യാനാവും.

SlickWrite തുറന്ന് edit ക്ലിക്ക് ചെയ്ത് അവിടെ ടെക്സ്റ്റ് പേസ്റ്റ് ചെയ്യാം. 28,000 വാക്കുകള്‍ വരെ ഒരു തവണ പ്രൂഫ് റീഡ് ചെയ്യാം. proofread ബട്ടണില്‍ ക്ലിക്ക് ചെയ്ത് തെറ്റുകള്‍ കണ്ടെത്താം. നമ്മള്‍ നേരിട്ട് ചെയ്യുന്നത്ര പെര്‍ഫക്ഷന്‍ ലഭിക്കില്ലെങ്കിലും സാധാരണ ആവശ്യങ്ങള്‍ക്കൊക്കെ തെറ്റില്ലാതെ ഇംഗ്ലീഷ് കണ്ടന്‍റ് തയ്യാറാക്കാന്‍ ഇത് ഉപകരിക്കും.

http://www.slickwrite.com/

Comments

comments