സ്ലീപ് പ്രിവന്റര്‍

നിങ്ങള്‍ കംപ്യൂട്ടറില്‍ സിനിമ കാണാറുണ്ടോ? ദൈര്‍ഘ്യമുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് സ്ലീപ്പിങ്ങ് മോഡിലേക്കോ, ഹൈബര്‍നേറ്റോ ആകും. അല്പസമയത്തേക്ക് സിനിമ മുടങ്ങും. പിന്നെ മൗസിലോ കീബോര്‍ഡിലോ ഒന്ന് അമര്‍ത്തി പഴയ പടിയാക്കണം.
ഇതിന് ഒരു പ്രതിവിധിയാണ് സ്ലീപ് പ്രിവന്റര്‍.
ഡിസ്‌പ്ലേ ഡിം ആകുന്നതും, സ്‌ക്രീന്‍ സേവര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും ഇതുപയോഗിക്കുന്നത് വഴി തടയാന്‍ സാധിക്കും. പ്രവിന്റ് ചെയ്യേണ്ടുന്ന സമയം നിങ്ങള്‍ക്ക് എന്റര്‍ ചെയ്യാം. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇത് സിനിമകള്‍ കംപ്യൂട്ടറില്‍ കാണുമ്പോള്‍ ഉപകാരപ്പെടും.Download