മാറ്റങ്ങളുമായി സ്കൈപ്പ് ബീറ്റ


സ്കൈപ്പിന്റെ പുതിയ ബീറ്റ വേര്‍ഷന്‍ പുറത്തിറങ്ങി. വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വേണ്ടിയുള്ള ഇതില്‍ ഏറെ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് അതേ അക്കൗണ്ട് ഉപയോഗിച്ച് സ്കൈപ്പില്‍ ലോഗിന്‍ ചെയ്യാം. സ്കൈപ്പില്‍ പ്രത്യേക അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതില്ല. അതപോലെ മൈക്രോസോഫ്റ്റ് യൂസേഴ്സിന് അവരുടെ യൂസര്‍നെയിമുപയോഗിച്ചും സ്കൈപ്പില്‍ ലോഗിന്‍ ചെയ്യാം. ആറ് ഭാഷകളെ ഈ വേര്‍ഷന്‍ സപ്പോര്‍ട്ട് ചെയ്യും. ഇതുപയോഗിക്കുന്നതിന്റെ മെച്ചം എന്നത് നിങ്ങളുടെ സ്കൈപ്പ്, മൈക്രോസോഫ്റ്റ് കോണ്ടാക്ടുകളെല്ലാം സ്കൈപ്പില്‍ മെര്‍ജ് ചെയ്ത് ലഭിക്കും എന്നതാണ്. സ്കൈപ്പിനെ ഒരു ഓള്‍ ഇന്‍ വണ്‍ മെസേജിങ്ങ് ആപ്ലിക്കേഷനാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Comments

comments