യൂട്യൂബ് ആഡ് സ്‌കിപ്പ് ചെയ്യാം

യൂട്യൂബ് ടി.വി ചാനലുകളുടെ നിലവാരത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വീഡിയോകള്‍ക്ക് മുന്നില്‍ പരസ്യങ്ങള്‍ കാണിച്ച് യുട്യൂബ് വരുമാനമുണ്ടാക്കുന്നു. പക്ഷേ കാണുന്നവര്‍ക്ക് ഇതൊരു ശല്യം തന്നെയാണ്.
വീഡിയോ പരസ്യങ്ങള്‍മാത്രമല്ല പോപ് അപ്പുകളും യുട്യൂബില്‍ ലോഭമില്ലാതെ ഉണ്ട്.
skip ads on youtube എന്ന എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ സ്‌കിപ്പ് ചെയ്യാന്‍സാധിക്കും.
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍ വിഡിയോക്ക് മുകളിലായി ഒരു നീല ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പരസ്യങ്ങള്‍ സ്‌കിപ്പ് ചെയ്യാം. ഇത് പെയ്ഡ് ആഡ് ഓണാണ്.
ഇത്‌ പോലെ ഉപയോഗിക്കാവുന്ന മറ്റ് രണ്ട് പ്രോഗ്രാമുകളാണ് Adblock, screw ads എന്നിവ.