പാസ്‍വേഡില്‍ ആസ്റ്റെറിക്സിന് പകരം അക്ഷരങ്ങള്‍ കാണാം


ബ്രൗസറില്‍ പാസ്‍വേഡ് ഫീല്‍ഡില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ആസ്റ്റെറിക്സാണല്ലോ കാണുക. പാസ്വേഡുകള്‍ മറ്റുള്ളവര്‍ കാണുന്നത് തടയാനാണല്ലോ ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ അത്തരം പ്രൈവസി വേണ്ട എന്നുണ്ടെങ്കില്‍ പാസ്വേഡുകള്‍ കാണാന്‍ സാധിക്കും വിധം മാറ്റം വരുത്താനാകും. ഇതിന് പ്രത്യേകിച്ച് പ്രോഗ്രാമുകളൊന്നും ആവശ്യമില്ല.

ക്രോം തുറന്ന് ഏത് സൈറ്റിലാണോ പാസ് വേഡ് കാണേണ്ടത് അത് തുറക്കുക. തുടര്‍ന്ന് പാസ് വേഡ് ഫീല്‍ഡില്‍ ടൈപ്പ് ചെയ്ത ശേഷം അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അവിടെ inspect element ല്‍ ക്ലിക്ക് ചെയ്യുക.

Show password - Compuhow.com

സോഴ്സ് കോഡ് താഴെ തുറന്ന് വരും. അതില്‍ input type എന്നതിന് നേരെ password എന്ന് കാണാം. അതല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അവിടെ paasword എന്നതിന് പകരം text എന്ന് ടൈപ്പ് ചെയ്യുക. ഇനി എന്‍ററടിച്ചാല്‍ പാസ്വേഡ് ഫീല്‍ഡില്‍ നിങ്ങള്‍ ടൈപ്പ് ചെയ്തത് ടെക്സ്റ്റായി തന്നെ കാണാം.

Comments

comments