വിന്‍ഡോസ് 8.1 ഉപയോഗം കാര്യക്ഷമമാക്കാന്‍ ചില ഷോര്‍ട്ട് കട്ടുകള്‍


Windows-8.1 - Compuhow.com
വിന്‍ഡോസ് 8 ന്‍റെ അപ്ഡേഷന്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളില്‍ ഉപയോഗം മെച്ചപ്പെടുത്താന്‍ സഹായകമായ ഏതാനും ഷോര്‍ട്ട് കട്ടുകളാണ് ഇവിടെ പറയുന്നത്.

1. എസ്കേപ്പ് കീ – വിന്‍ഡോസ് 8 ന്‍റെ പ്രധാന സവിശേഷത എന്നത് സ്റ്റാര്‍ട്ട് സ്ക്രീനാണ്. എന്നിരുന്നാലും പലര്‍ക്കും അത് അത്ര ആകര്‍ഷകമായി തോന്നാനിടയില്ല. സ്റ്റാര്‍ട്ട് സ്ക്രീനില്‍ നിന്ന് ഡെസ്ക്ടോപ്പിലേക്ക് പോകാന്‍ എസ്കേപ്പ് കീ അടിച്ചാല്‍‌ മതി.

2. Win + T
വിന്‍ഡോസ് 8 ലും ടാസ്ക്ബാര്‍ ലഭ്യമാണ്. എന്നാല്‍ ഇത് അല്പ നേരം പ്രത്യക്ഷമായി നിന്ന് മങ്ങിപ്പോകും. ഇത് കാണാനായി Win + T ഷോര്‍ട്ട് കട്ട് ഉപയോഗിച്ചാല്‍ മതി.

3. Win + Down Scroll Key
കീബോര്‍ഡ് ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ മിനിമൈസ് ചെയ്യണം എന്നുണ്ടെങ്കില്‍ Win + Down Scroll Key കീ ഉപയോഗിക്കാം. എന്നാല്‍ Win + Up Scroll Key ഉപയോഗിച്ച് മാക്സിമൈസ് ചെയ്യാനാവില്ല.

4. Win + Dot + Right Or Left Scroll Keys
മോഡേണ്‍ യു.ഐ ആപ്പുകള്‍ നാലെണ്ണം വരെ തുടര്‍ച്ചയായി തുറന്ന് വെയ്ക്കാന്‍ ഈ കോമ്പിനേഷന്‍ ഉപയോഗിക്കാം.

5. Alt + F4
മോഡേണ്‍ യുഐ ആപ്പുകള്‍ വേഗത്തില്‍ ക്ലോസ് ചെയ്യാന്‍ ഈ കീ കോമ്പിനേഷന്‍ ഉപയോഗിക്കാം.

Comments

comments