സോഷ്യല്‍ മീഡിയ ഷോര്‍ട്ട്കട്ട്


സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ലോകമെങ്ങും പ്രായഭേദമില്ലാതെ ഒരു അഡിക്ഷനായി മാറിയ കാലമാണല്ലോ ഇത്. ബിസിനസിനെ സംബന്ധിച്ചും സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ അനിവാര്യമായി മാറിക്കഴിഞ്ഞു. സ്ഥിരം ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഷോര്‍ട്ട്കട്ടായി ഡെസ്ക്ടോപ്പില്‍ സേവ് ചെയ്താല്‍ പണി എളുപ്പമാക്കാം.
ഇക്കാര്യത്തിന് ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണ് Pokki. ആദ്യം ലോഗിന്‍ ചെയ്യുക. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടുന്നവ സെല്ക്ട് ചെയ്യാം. യൂസ്ഫുള്‍ യൂട്ടിലിറ്റീസ്,സോഷ്യല്‍ സൈറ്റ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഇതിലുണ്ട്.

ഫേസ് ബുക്ക്
നിങ്ങളുടെ നോട്ടിഫിക്കേഷനുകളും, ന്യൂസ് ഫീഡുകളും ഓര്‍ഗനൈസ് ചെയ്ത് ഇതില്‍ കാണിക്കും. നിങ്ങള്‍ക്ക് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോള്‍ അത് നമ്പറായി ടാസ്ക്ബാറില്‍ ഡിസ്പ്ലേ ചെയ്യും. ഇതു വഴി എളുപ്പത്തില്‍ നിങ്ങള്‍ക്ക് സൈറ്റ് ചെക്ക്ചെയ്യാം.
ഇതിനുള്ള ഷോര്‍ട്ട് കട്ട് പോക്കി പേജില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.
ജിമെയില്‍
മള്‍ട്ടിപ്പിള്‍ ജിമെയില്‍ അക്കൗണ്ട് നിങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഇത് പ്രയോജനപ്പെടും. ഷോര്‍ട്ട് കട്ട് പോക്കിയുടെ ജിമെയില്‍ പേജില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.
https://www.pokki.com/

Comments

comments