പാസ് വേഡ് നല്കാതെ വൈ-ഫി ഷെയര്‍ ചെയ്യാം

ചിലയവസരങ്ങളില്‍ നിങ്ങള്‍ക്ക് വൈഫി കണക്ഷനുണ്ടെങ്കില്‍ അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യേണ്ടി വരാം. എന്നാല്‍ പാസ് വേഡ് മറ്റൊരാള്‍ക്ക് നല്കാന്‍ നിങ്ങള്‍ക്ക് താല്പര്യം ഉണ്ടാവുകയുമില്ല.

ഇനി പറയുന്ന രീതി ഉപയോഗിച്ചാല്‍ വൈ-ഫി പാസ്‍വേഡ് നല്കാതെ തന്നെ ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാനാവും. എന്നാല്‍ ഈ വിദ്യ ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപകരണങ്ങളിലേ സാധിക്കൂ. ഈ ഉപകരണത്തില്‍ ക്യു.ആര്‍ കോഡുകള്‍ റീഡ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയും വേണം.

ഇനി ഏതെങ്കിലും QR കോഡ് ജനറേറ്ററില്‍ വൈഫി- കണക്ഷന്‍ ഉപയോഗിക്കുന്നതിന് വേണ്ട ക്യ.ആര്‍ കോഡ് ക്രിയേറ്റ് ചെയ്യുന്നതിനുള്ള ഒപ്ഷനെടുക്കുക. ഇതില്‍‍ നെറ്റ് വര്‍ക്ക് നെയിം, പാസ്വേഡ്, SSID, എന്‍കോഡിങ്ങ് ടൈപ്പ് എന്നിവയൊക്കെ നല്കുക.
Use wi-fi without giving password - Compuhow.com
തുടര്‍ന്ന് generate ക്ലിക്ക് ചെയ്യുക.
ഇനി ആരെങ്കിലും ഇന്‍റര്‍നെറ്റ് ഷെയറിങ്ങ് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ഈ ക്യൂ.ആര്‍ കോഡ് നല്കി സ്കാന്‍ ചെയ്യാന്‍ പറയുക. നെറ്റ് കണക്ടാവും !
ഇനി കണക്ഷന്‍ ഡിസ്കണക്ട് ചെയ്യാന്‍ റൂട്ടര്‍ ഓഫ് ചെയ്യുക. തുടര്‍ന്ന് ഓണാക്കുമ്പോള്‍ വീണ്ടും നെറ്റുപയോഗിക്കാന്‍ ക്യ.ആര്‍ കോഡ് സ്കാന്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *