ആന്‍ഡ്രോയ്ഡ്ആപ്പ് ഷെയര്‍ ചെയ്യാം


സ്മാര്‍ട്ട് ഫോണുകളിലെ ഡാറ്റകള്‍ പരസ്പരം ഷെയര്‍ ചെയ്യല്‍ എളുപ്പമുള്ള കാര്യമാണ്. ബ്ലൂടൂത്ത്, വൈഫി എന്നിവയൊക്കെ ഈ ആവശ്യത്തിന് ഉപയോഗിക്കാം. എന്നാല്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ഷെയര്‍ ചെയ്യുക എന്നത് വ്യത്യസ്ഥമായ കാര്യമാണ്. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയല്ലാതെ നേരിട്ട് ആപ്ലിക്കേഷനുകള്‍ ഷയര്‍ ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

MyAppSharer എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്.
ആദ്യം പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇത് റണ്‍‌ ചെയ്യുമ്പോള്‍ ആദ്യ വിന്‍ഡോയില്‍ Link, APK എന്നീ ഒപ്ഷനുകള്‍ കാണാം.
ഷെയര്‍ ചെയ്യുന്നതിനായി APK സെലക്ട് ചെയ്ത് SHARE ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

എങ്ങനെ ഷെയറിങ്ങ് സാധ്യമാക്കാമെന്ന് തുടര്‍ന്ന് കാണിക്കും. ഡ്രോപ്പ് ബോക്സ്, ബ്ലൂടൂത്ത് തുടങ്ങിയവ കാണാനാവും. അവിടെ ടാപ് ചെയ്യുക.
Share apps - Compuhow.com
തുടര്‍ന്ന് ബ്ലൂടൂത്ത് എനേബിള്‍ ചെയ്താല്‍ മറ്റേ ഫോണിലും ആപ്ലിക്കേഷന്‍ ലഭ്യമാകും. അത് സാധാരണ പോലെ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇഷ്ടപ്പെട്ട ആപ്ലിക്കേഷനുകളൊക്കെ സുഹൃത്തുക്കളുമായി എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും..

DOWNLOAD

Comments

comments