മതത്തിന്‍റെ എതിര്‍പ്പില്ലെന്ന് ഷംനാ കാസിം

Shamna hot - Keralacinema.com
മതത്തിന്റെ എതിര്‍പ്പ് അവഗണിച്ചും താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുകയാണ് എന്നത് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ എതിര്‍പ്പ് ഇതുവരെ തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും നടി ഷംനാ കാസിം.ചട്ടക്കാരിയില്‍ ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ചതിന് തന്റെ മതത്തിലുള്ളവര്‍ വിശദീകരണം ആവശ്യപ്പെട്ടെന്ന് പറയുന്നത് സത്യമല്ല. ചട്ടക്കാരിയില്‍ തന്റേത് ഒരു ഗ്ലാമര്‍ കഥാപാത്രമായിരുന്നില്ലെന്നും, അതൊരു കുടുംബ ചിത്രമായിരുന്നുവെന്നും ഷംന പറയുന്നു. കഥാപാത്രത്തിനനുയോജ്യമായ ഫ്രോക്ക് മാത്രമാണ് താനതില്‍ അണിഞ്ഞത്. പഴയ ചട്ടക്കാരി സിനിമയില്‍ ലക്ഷ്മിയും ഇതേ വേഷത്തിലാണ് അഭിനയിച്ചത്. മലയാളത്തില്‍ ഇപ്പോള്‍ അവസരങ്ങള്‍ കുറവാണെന്നും ഷംന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *