ഐറ്റം നമ്പറുമായി ഷക്കീല വീണ്ടും രംഗത്ത്

കിന്നരത്തുമ്പികളിലുടെ മലയാളക്കരെ പ്രകമ്പനം കൊള്ളിച്ച ഷക്കീല ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ഐറ്റം നമ്പറിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തവണ ഷക്കീല തന്‍റെ ഐറ്റം നമ്പറുമായി എത്തുന്നത് കന്നഡത്തിലാണ്. പട്ടരഗിട്ടി എന്നതാണ് ചിത്രത്തിന്‍റെ പേര്. ശ്രീകാന്ത്‌-പ്രജു പൂവിയ പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ ജീവിതവുമായി ബന്ധപ്പെട്ട ചില ഉപദേശങ്ങളും താരം നല്‍കുന്നുണ്ടെന്നാണ്‌ സൂചനകള്‍. മാദക വേഷത്തിന്‌ പകരം പര്‍പ്പിള്‍ നിറത്തിലുള്ള സാരിയണിഞ്ഞ്‌ സഹ നര്‍ത്തകികളുടെ പശ്‌ചാത്തലത്തില്‍ താരം നില്‍ക്കുന്നതിന്റെ സ്‌റ്റില്ലുകള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. കന്നഡത്തിലൂടെ ഷക്കീല മലയാളത്തിലേക്ക് രംഗപ്രവേശം നടത്തിയതെങ്കിലും ഇടക്കാലത്ത്‌ മലയാളത്തില്‍ തരംഗം ഉണ്ടാക്കിയ ശേഷം മടങ്ങിയ ഷക്കീല ഏറെക്കാലമായി സിനിമയില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. ഇതിനിടിയില്‍ ഷക്കീല തന്‍റെ ആത്മകഥ പുറത്തിറക്കുകയും ചെയ്തിരുന്നു.

English Summary : Shakeela back to scene with an item number

Leave a Reply

Your email address will not be published. Required fields are marked *