Virtru – ഇമെയിലുകള്‍ സുരക്ഷിതമാക്കാം


virtu - Compuhow.com
ഓണ്‍ലൈന്‍ ഐഡന്‍റിറ്റിയുടെ പ്രധാന ഭാഗമാണല്ലോ ഇമെയില്‍ അഡ്രസ്. ഇമെയിലുകള്‍ ഇന്ന് ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുവെങ്കിലും പലര്‍ക്കും അവ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വലിയ ധാരണയൊന്നുമില്ല. അശ്രദ്ധയോടെ കോണ്‍ഫിഡന്‍ഷ്യലായ രേഖകള്‍ ഇമെയില്‍ വഴി കൈകാര്യം ചെയ്യുന്നത് ചിലപ്പോള്‍ വലിയ പ്രശ്നങ്ങള്‍ക്കിടയാക്കാം. അക്കാരണത്താല്‍ തന്നെ ഇന്ന് ഇമെയില്‍ സുരക്ഷിതമാക്കുന്നതിനെ സംബന്ധിച്ച് പലരും കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. നിലവില്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിനെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് Virtru.

ജിമെയിലിനെ മാത്രമല്ല യാഹൂ, ഔട്ട് ലുക്ക് എന്നിവയെയും ഇത് പിന്തുണയ്ക്കും. ബ്രൗസര്‍ എക്സറ്റന്‍ഷനായി മാത്രമല്ല ആപ്ലിക്കേഷന്‍ രൂപത്തിലും ഇത് ലഭ്യമാണ്. ആദ്യം സൈറ്റില്‍ പോയി എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
മെയില്‍ കംപോസ് ചെയ്യുമ്പോള്‍ Virtru ആക്ടിവേറ്റ് ചെയ്യാനാവശ്യപ്പെടും. കംപോസ് വിന്‍ഡോയില്‍ നിന്ന് തന്നെ Virtru ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാനാവും.

ഇമെയില്‍ അയക്കുമ്പോള്‍ Virtru അത് എന്‍ക്രിപ്റ്റ് ചെയ്യും. ഇത് Virtru സെര്‍വ്വറിലാകും ഉണ്ടാവുക. ലഭിക്കുന്ന ഇമെയിലില്‍ ലിങ്ക് മാത്രമാണുണ്ടാവുക. മെയിലുകള്‍ക്ക് എക്സ്പിയറി ഡേറ്റ് നിശ്ചയിക്കാനും ഇതില്‍ സാധിക്കും. മെയില്‍ ഫോര്‍വാഡ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യാനും സാധിക്കുമെന്നത് നല്ലൊരു കാര്യം തന്നെയാണ്. ഇത് എനേബിള്‍ ചെയ്യുമ്പോള്‍ send എന്നത് Secure Send എന്നായി മാറും.

https://www.virtru.com/

Comments

comments