സ്വയം നശിക്കുന്ന ഇമെയില്‍ ജിമെയിലിലും


Burn after reading - Compuhow.com

ലോകത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇമെയില്‍ സര്‍വ്വീസാണല്ലോ ജിമെയില്‍. സമീപകാലങ്ങളില്‍ ഏറെ മാറ്റങ്ങള്‍ ജിമെയിലില്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ചില കാര്യങ്ങള്‍ക്ക് ചില പുറമേ നിന്നുള്ള ടൂളുകള്‍ ഉപയോഗിക്കേണ്ടി വരും. നിലവില്‍ സെല്‍ഫ് ഡിസ്ട്രക്ടിങ്ങ് അഥവാ സ്വയം നശിക്കുന്ന ഇമെയിലുകള്‍ അയക്കാനുള്ള സംവിധാനം ജിമെയിലില്ല. എന്നാല്‍ mxHero എന്ന ടൂള്‍ബോക്സ് ഉപയോഗിച്ചാല്‍ ഇത് ജിമെയില്‍ സാധ്യമാകും.

ഏറെ പുതുമകള്‍ mxHero ഉപയോഗിച്ച് ജിമെയിലില്‍ ഏര്‍പ്പെടുത്താനാവും.

റിപ്ലെ ടൈം ഔട്ട് (നിശ്ചിത സമയത്തിനകം മെയില്‍ തുറന്നില്ലെങ്കില്‍ അലര്‍ട്ട് ലഭിക്കുന്ന സംവിധാനം), അറ്റാച്ച് മെന്റ് ട്രാക്ക് ( അറ്റാച്ച്മെന്‍റ് ആക്സസ് ചെയ്യുമ്പോള്‍ അറിയാന്‍ സാധിക്കുന്ന സംവിധാനം), സെല്‍ഫ് ഡിസ്ട്രക്ട് ( ഒരു തവണ തുറക്കുന്നതോടെ നശിക്കുന്ന ഇ മെയില്‍ ), സെന്‍ഡ് ലേറ്റര്‍ ( ഡ്രാഫ്റ്റ് ചെയ്ത മെയില്‍ ഒരു നിശ്ചിത സമയത്ത് ഓട്ടോമാറ്റിക്കായി സെന്‍ഡ് ചെയ്യുക) തുടങ്ങിയവയൊക്കെ ഇതില്‍ സാധ്യമാണ്.

എങ്ങനെ ഉപയോഗിക്കാം?

ആദ്യം ക്രോം വെബ് സ്റ്റോറില്‍ നിന്ന് mxHero ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി മെസേജ് കാണാം. അതില്‍ Next ക്ലിക്ക് ചെയ്താല്‍ ഈ ടൂളിനെപ്പറ്റി കൂടുതല്‍ മനസിലാക്കാം.
മെയിലില്‍ Compose തുറക്കുമ്പോള്‍ താഴെ mxHero ഐക്കണ്‍ കാണാം.

മെയിലില്‍ അഡ്രസും, സബ്ജക്ടും നല്കി ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന മെനുവില്‍ പല ഒപ്ഷനുകള്‍ കാണാം. ഇതില്‍ ഏതാണോ വേണ്ടത് അത് സെലക്ട് ചെയ്യുക. അതിന് നേരെ സമയം സെറ്റ് ചെയ്യാനുള്ള ഒപ്ഷനും ലഭിക്കും.
mxHeroToolbox - Compuhow.com
സെല്ക്ട് ചെയ്യുമ്പോള്‍ ഒപ്ഷന്‍റെ നിറം മഞ്ഞയാകും. ഇതില്‍ നിന്ന് ഏതാണ് സെല്ക്ട് ചെയ്തത് എന്ന് എളുപ്പം മനസിലാക്കാം.

അതില്‍ ഒരേ സമയം പല ഒപ്ഷനുകള്‍ സെലക്ട് ചെയ്യാവുന്നതാണ്. ആദ്യ തവണ മെയില്‍ അയക്കുമ്പോള്‍ ഏത് അക്കൗണ്ടാണ് എക്സ്റ്റന്‍ഷന്‍ ആക്സസ് ചെയ്യേണ്ടത് എന്ന് നല്കണം.

അത് സെലക്ട് ചെയ്ത് Continue ക്ലിക്ക് ചെയ്യുക. ഇനി മെയില്‍ അയക്കാം.

DOWNLOAD

Comments

comments