ഫേസ്ബുക്ക് അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കണോ?


വ്യക്തിപരമായ വിവരങ്ങള്‍ ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെടുന്ന ഒരിടമാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ഭീതിയാണ്.
Secure facebook  - Compuhow.com
സൈറ്റുകള്‍ സുരക്ഷയുടെ അടിസ്ഥാനത്തില്‍ രണ്ട് തരമുണ്ട്. HTTPS , HTTP എന്നിവ.
എന്നാല്‍ HTTPS കൂടുതല്‍ സുരക്ഷിതമാണ്. ഇതില്‍ S എന്നത് Secure എന്നതിനെ സൂചിപ്പിക്കുന്നു.
ഫേസ്ബുക്കില്‍ HTTPS ആക്ടിവേറ്റ് ചെയ്യാന്‍ Settings പേജ് എടുത്ത് Security ടാബില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Secure Browsing നടുത്തുള്ള Edit ബട്ടണില്‍ ക്ലിക്ക് ചെയ്ത് Browse Facebook on a secure connection (https) when possible എന്നത് ചെക്ക് ചെയ്യുക. തുടര്‍ന്ന് Save changes ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments